ദീപശോഭയിൽ തിളങ്ങി ഭൂതത്താൻകെട്ട്; ‘പൊളിഓണത്തിന്’ഞായറാഴ്ച സമാപനം

 
Onam Carnival

ദീപശോഭയിൽ തിളങ്ങി ഭൂതത്താൻകെട്ട്; ‘പൊളിഓണത്തിന്’ഞായറാഴ്ച സമാപനം

‘മണ്ണാളർ ജനകീയ നാട്ടീണങ്ങൾ’സംഗീത പരിപാടിയും ശ്രദ്ധേയമായി.

Local Desk

കോതമംഗലം: ഓണാഘോഷത്തിന്‍റെ ഭാഗമായി ദീപാലങ്കാരങ്ങളാൽ അണിഞ്ഞൊരുങ്ങി ഭൂതത്താൻകെട്ട്. പ്രകൃതിഭംഗിക്ക് പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകൾ കാണാൻ ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള ദീപാലങ്കാരങ്ങൾ ഭൂതത്താൻകെട്ടിന് വിസ്മയക്കാഴ്ചയൊരുക്കി. ഭൂതത്താൻകെട്ടിലെ വാച്ച്ടവർ തുറന്നതോടെ ഇവിടേക്കുള്ള സന്ദർശനവും സജീവമായി.

ഓണനിലാവ്’പരിപാടികളുടെ ഭാഗമായി മാർ ബേസിൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ‘മണ്ണാളർ ജനകീയ നാട്ടീണങ്ങൾ’സംഗീത പരിപാടിയും ശ്രദ്ധേയമായി. തുടി മ്യൂസിക്കൽ ഫോക്ക് ബാന്‍റ് രാഹുൽ കൊച്ചാപ്പിയും സംഘവും അവതരിപ്പിച്ച പരിപാടി നാടൻപാട്ടിന്‍റെയും സംഗീതത്തിന്‍റെയും താളമേളങ്ങളാൽ ഓണാഘോഷത്തിന് ആവേശം പകർന്നു.

പൊളിഓണം 2026ന്‍റെ ഭാഗമായി ഒരുക്കിയ ദീപാലങ്കാരങ്ങളുടെയും ആഘോഷങ്ങളുടെയും സമാപനച്ചടങ്ങ് ഞായറാഴ്ച വൈകിട്ട് നാലിന് കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ‘ജെൻസി ഡിജെ നൈറ്റ്’മ്യൂസിക് ഷോ അരങ്ങേറും.

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ്യ കുതിച്ചുയരുന്നു, ഇതുവരെ കണ്ടെടുത്തത് 538 മൃതദേഹങ്ങൾ

പ്രളയം; ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ചരക്കുനീക്കം താറുമാറായി, സോണൗലി അതിർത്തിയിൽ 16 കിലോമീറ്റർ നീളത്തിൽ ട്രക്കുകളുടെ നിര

ഓസീസിനെതിരായ അണ്ടർ 19 പരമ്പര: വൈഭവ് സൂര‍്യവംശിയെ ഇന്ത‍്യൻ ടീമിലെടുക്കാത്തത് എന്തുകൊണ്ട്?

ഡ്രസിങ് റൂമും ഹോട്ടലുകളും പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല; ഏഷ‍്യൻ ഗെയിംസിന് ബി ടീമിനെ അയക്കാൻ ബിസിസിഐ

മുംബൈയിൽ ക്യാമ്പസ് തുറക്കാൻ ഓസ്ട്രേലിയൻ സർവകലാശാല