എംപി ഹൈബി ഈഡൻ, ഡിഐജി യതീഷ് ചന്ദ്ര എന്നിവർ കേക്ക് ടേസ്റ്റിങ്ങ് പരിപാടിയിൽ പങ്കെടുക്കുന്നു
കൊച്ചി: ഡൊമിനിക് എന്റർപ്രൈസസിന്റെ ഭാഗമായ പന്തലിന്റെ 2026-ലെ ആനുവൽ ക്രിസ്മസ് കേക്ക് ടേസ്റ്റിംഗ് ബുധനാഴ്ച വൈകീട്ട് വില്ലിംഗ്ഡൺ ഐലൻഡിലെ കാസിനോ ഹോട്ടലിൽ നടന്നു. പന്തലിന്റെ സിഗ്നേച്ചർ ഉൽപ്പന്നമായ മട്ടാഞ്ചേരി സ്പൈസ് മെച്ചുവേഡ് പ്ലം കേക്കും ക്രിസ്മസ് കളക്ഷനും ചടങ്ങിൽ അവതരിപ്പിച്ചു. സിജിഎച്ച് എർത്ത് എക്സ്പീരിയൻസ് ഹോട്ടൽസ്, കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് (CAFS), അസറ്റ് ജെ.ജി.ടി (Asset JGT) എന്നിവയാണ് ഡൊമിനിക് എന്റർപ്രൈസസ് നേതൃത്വം നൽകുന്ന മറ്റ് പ്രമുഖ സംരംഭങ്ങൾ.
ഹൈബി ഈഡൻ എംപി, എറണാകുളം റേഞ്ച് ഡിഐജി. യതീഷ് ചന്ദ്ര ജി.എച്ച്. ഐപിഎസ് എന്നിവർ ചടങ്ങിൽ ചീഫ് ടേസ്റ്റേഴ്സ് ആയി പങ്കെടുത്തു. പന്തൽ ഗ്ലോബൽ ഗോർമെ പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ.യും ഡയറക്ടറുമായ ഡൊമിനിക് ജോസഫ്, ഡൊമിനിക് എന്റർപ്രൈസസ് സ്ഥാപകരായ ജോസ് ഡൊമിനിക് (മുൻ എംഡി & സിഇഒ, സിജിഎച്ച് എർത്ത്), മൈക്കിൾ ഡൊമിനിക് (എംഡി. & സിഇഒ, സിജിഎച്ച് എർത്ത്), സിദ്ധാർത്ഥ് ഡൊമിനിക് (എംഡി & സിഇഒ, സിജിഎച്ച് എർത്ത് വെൽനെസ്) എന്നിവരും സംബന്ധിച്ചു.
മട്ടാഞ്ചേരി സ്പൈസ് മെച്ചുവേർഡ് പ്ലം കേക്ക്, എഗ്ഗ്ലെസ് മെച്ചുവേർഡ് പ്ലം കേക്ക്, ക്ലാസിക് ജനോവ ഫ്രൂട്ട് കേക്ക് എന്നിവയുടെ ടേസ്റ്റിംഗും ചടങ്ങിന്റെ ഭാഗമായി നടന്നു. 1984-ൽ ആദ്യമായി അവതരിപ്പിച്ച മട്ടാഞ്ചേരി സ്പൈസ് മെച്ചുവേർഡ് പ്ലം കേക്കിൽ ഉപയോഗിക്കുന്ന ചേരുവകൾ, ഡബിൾ മെച്ചുറേഷൻ പ്രക്രിയ എന്നിവയെക്കുറിച്ചും ചടങ്ങിൽ വിശദീകരിച്ചു. ഇതോടൊപ്പം നോൺ ആൽക്കഹോളിക് കേക്ക് ഉൾപ്പെടെയുള്ള വിവിധ ഉൽപ്പന്നങ്ങൾ രുചിച്ചുനോക്കാനും അതിഥികൾക്ക് അവസരമൊരുക്കിയിരുന്നു.
ഉൽപ്പാദന വേളയിൽ ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരമ്പരാഗത ഫ്രൂട്ട് മിക്സിംഗ് ചടങ്ങുകൾ ഒഴിവാക്കി കേക്ക് ടേസ്റ്റിംഗിലേക്ക് പന്തൽ മാറിയതെന്ന് ഡൊമിനിക് ജോസഫ് പറഞ്ഞു. മട്ടാഞ്ചേരി സ്പൈസ് മെച്ചുവേർഡ് പ്ലം കേക്കിന്റെ റെസിപ്പി തയ്യാറാക്കിയ ഷെഫ് ജോസ് വർക്കിയെ ചടങ്ങിൽ ആദരിച്ചു. കേക്ക് വികസിപ്പിച്ചെടുത്ത അനുഭവവും അതിന് പിന്നിലെ പ്രചോദനവും അദ്ദേഹം അതിഥികളുമായി പങ്കുവെച്ചു.
മട്ടാഞ്ചേരി സ്പൈസ് കേക്കുകൾക്ക് പുറമെ, ഈ വർഷത്തെ പന്തൽ ക്രിസ്മസ് ഗിഫ്റ്റ് ഹാംപറുകളും ചടങ്ങിൽ അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് പേസ്ട്രി ഷെഫ് രാഹുൽ ദേവ് ക്ലാസിക് പ്ലം പുഡ്ഡിംഗ് ഫ്ലംബെയിംഗ് (flambéing) ചെയ്തതോടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി.
ഇന്ത്യയിലുടനീളം റിലയൻസ് ഫ്രഷ് പിക്, ഫുഡ് സ്റ്റോറീസ്, ആമസോൺ, ബ്ലിങ്കിറ്റ്, ഇൻസ്റ്റാമാർട്ട്, ഫസ്റ്റ്ക്ലബ് എന്നിവ വഴിയും യുകെ, അയർലൻഡ്, ജർമ്മനി, യുഎഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും പന്തൽ കേക്കുകൾ ലഭ്യമാകും.