ഇത്തവണ കുക്കറിൽ പാലട പായസം വയ്ക്കാം; വളരെ എളുപ്പം

 
Lifestyle

ഇത്തവണ കുക്കറിൽ പാലട പായസം വയ്ക്കാം; വളരെ എളുപ്പം

വെറും മൂന്നു ചേരുവകളും കുക്കറും ഉണ്ടെങ്കിൽ രുചികരമായ പായസം തയാറാക്കാം.

നീതു ചന്ദ്രൻ

ഈ വിഷുവിന് കുക്കറിൽ പാലട പായസം വയ്ക്കാം. വെറും മൂന്നു ചേരുവകളും കുക്കറും ഉണ്ടെങ്കിൽ രുചികരമായ പായസം തയാറാക്കാം.

ചേരുവകൾ

  • പാല്- ഒരു ലിറ്റർ

  • പഞ്ചസാര- ഒരു കപ്പ്

  • അരിയട- ഒരു കപ്പ്

ഉണ്ടാക്കുന്ന വിധം

അരിയട കഴുകി 30 മിനിറ്റ് നേരം ചൂടുവെള്ളത്തിൽ കുതിർത്തു വയ്ക്കുക. കുക്കറിലേക്ക് പാലും പഞ്ചസാരയും ഒഴിക്കാം. ശേഷം പഞ്ചസാന നന്നായിഅലിയുന്നതു വരെ കുക്കർ തുറന്നു വച്ച് ഹൈ ഫ്ലെയിമിൽ ചൂടാക്കുക. പഞ്ചസാര അലിഞ്ഞു കഴിഞ്ഞാൽ കുക്കർ അടച്ചു വച്ച് 50-55 മിനിറ്റ് വരെ ചെറു തീയിൽ വേവിക്കുക. കുക്കർ ഓഫ് ചെയ്ത ശേഷം പ്രഷർ പതിയെ റിലീസ് ആകുന്നതിനു വേണ്ടി കാത്തിരിക്കുക.

അടപ്പ് തുറന്നാൽ പാല് പിങ്ക് നിറമായതായി കാണാം. അതിലേക്ക് കുതിർന്ന അരിയട ചേർത്ത് 10 മിനിറ്റ് നേരം വേവിക്കുക. രണ്ട് നുള്ള് ഉപ്പും ഒരു സ്പൂൺ നെയ്യും ചേർത്ത് നന്നായി ഇളക്കിയ ശേഷം വിളമ്പാം. വേണമെങ്കിൽ കശുവണ്ടി, ഉണക്കമുന്തിരി എന്നിവ നെയ്യിൽ വറുത്തു ചേർക്കാവുന്നതാണ്.

മുൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത വ്യക്തി

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹമാമാങ്കം; അരങ്ങേറിയത് 443 വിവാഹങ്ങൾ

"ഞാൻ മനസ്സിലാക്കിയ കമ്മ്യൂണിസം ഇതായിരുന്നില്ല, വിശ്വസിച്ച് ഒപ്പം നിന്നിട്ടും..."; സിപിഎം ബന്ധം ഉപേക്ഷിച്ച് അനിൽ വി. നാഗേന്ദ്രൻ

സിൽവർസ്റ്റോണിൽ വിജയ്-അജിത് സ്നേഹാലിംഗനം; ആവേശത്തിൽ ആരാധകർ

ബ്രിക്സ് ഉച്ചകോടി; ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരേ വിമർശനവുമായി കോൺഗ്രസ്