ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ എൻജിനുള്ളിൽ മയിൽ കുടുങ്ങി, രക്ഷപ്പെടുത്തി റെയിൽവേ ജീവനക്കാർ

 
Lifestyle

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ എൻജിനുള്ളിൽ മയിൽ കുടുങ്ങി, രക്ഷപ്പെടുത്തി റെയിൽവേ ജീവനക്കാർ

ഓടിക്കൊണ്ടിരുന്ന പാസഞ്ചർ ട്രെയിന്‍റെ മുന്നിലെ എൻജിനുള്ളിൽ മയിൽ കുടുങ്ങുകയായിരുന്നു

Manju Soman

മുംബൈ: ട്രെയിനിന്‍റെ എൻജിനുള്ളിൽ കുടുങ്ങിയ മയിലിനെ രക്ഷപ്പെടുത്തി. മഹാരാഷട്രയിലെ ബുൽധാന ജില്ലയിലെ ഷിഗോൺ റെയിൽവേ സ്റ്റേഷനിലാണ് സംഭവമുണ്ടായിരുന്നു. ഓടിക്കൊണ്ടിരുന്ന പാസഞ്ചർ ട്രെയിന്‍റെ മുന്നിലെ എൻജിനുള്ളിൽ മയിൽ കുടുങ്ങുകയായിരുന്നു.

മെമു ട്രെയിനിന്‍റെ ലോക്കോമോട്ടീവ് കപ്ലിങ് ഡെക്കിലാണ് മയിൽ കുടുങ്ങിയത്. ജീവനക്കാർ കാണുമ്പോൾ പുറത്തിറങ്ങാനാവാതെ എൻജിനുള്ളിൽ കുടുങ്ങിയ നിലയിൽ മയിലിനെ കണ്ടെത്തുകയായിരുന്നു. വാൽ പുറത്തേക്കിട്ട് ഇരിക്കുന്ന നിലയിലായിരുന്നു. തുടർന്ന് റെയിൽവേ ജീവനക്കാർ റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരും പൊലീസുകാരും പ്രദേശവാസികളും ചേർന്ന് മയിലിനെ പുറത്തെടുക്കുകയായിരുന്നു.

രക്ഷപ്പെടുത്തിയ മയിലിനെ മെഡിക്കൽ സംഘം പരിശോധിച്ചു. എന്നാൽ ഗുരുതരമായ പരുക്കൊന്നും കണ്ടെത്തിയില്ല. തുടർന്ന് മയിലിനെ നിരീക്ഷണത്തിൽ വച്ചതിനു ശേഷം തുറന്നു വിടുന്നതിനായി വനപാലകർക്ക് കൈമാറി. രക്ഷാപ്രവർത്തനത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി പേരാണ് രക്ഷാപ്രവർത്തകരെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.