അച്ഛന്മാർക്ക് പോസ്റ്റ് പാർട്ടം ഡിപ്രഷൻ വരുന്നത് കുഞ്ഞ് ജനിച്ച് ഒരു വർഷത്തിന് ശേഷം, പഠനം

 

representative image

Lifestyle

അച്ഛന്മാർക്ക് പോസ്റ്റ് പാർട്ടം ഡിപ്രഷൻ വരുന്നത് കുഞ്ഞ് ജനിച്ച് ഒരു വർഷത്തിന് ശേഷം, പഠനം

അമ്മമാരെ പോലെ അല്ല അച്ഛന്മാരിൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ വൈകിയാണ് കാണുന്നത് എന്നാണ് പഠനത്തിൽ പറയുന്നത്

Manju Soman

കുഞ്ഞ് ജനിച്ച് അധികം വൈകാതെയാണ് അമ്മമാരിൽ പോസ്റ്റ് പാർട്ടം ഡിപ്രഷൻ കാണുന്നത്. പെട്ടെന്നുണ്ടാകുന്ന ഹോർമോൺ ചെയ്ഞ്ചും ഉറക്കം നഷ്ടപ്പെടുന്നത് ജീവിതശൈലിയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളുമെല്ലാമാണ് ഇതിന് കാരണമാകുന്നത്. കൂടാതെ തലച്ചോറിലുണ്ടാകുന്ന രാസമാറ്റങ്ങളെ ചുറ്റുമുള്ളവരുടെ പിന്തുണ ലഭിക്കാത്തതുമെല്ലാം ഡിപ്രഷന് കാരണമാണ്. അമ്മമാർക്ക് മാത്രമല്ല അച്ഛന്മാർക്കും പോസ്റ്റ്പാർട്ടം ഡിപ്രഷനുണ്ടാകാം. ഇപ്പോൾ ശ്രദ്ധ നേടുന്നത് പുതിയ പഠനമാണ്.

അമ്മമാരെ പോലെ അല്ല അച്ഛന്മാരിൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ വൈകിയാണ് കാണുന്നത് എന്നാണ് പഠനത്തിൽ പറയുന്നത്. ജെഎഎംഎ നെറ്റ്വർക് ഓപ്പണിൽ‌ വന്ന പഠനത്തിൽ പത്ത് ലക്ഷം സ്വീഡിഷ് അച്ഛന്മാരെയാണ് പഠനത്തിന് വിധേയരാക്കിയത്.

കുഞ്ഞ് ജനിച്ച് ഒരു വർഷത്തിന് ശേഷമാണ് അച്ഛന്മാരിൽ മാനസിക ബുദ്ധിമുട്ടുകൾ കാണുന്നത്. ഭാര്യയുടെ ഗർഭകാലത്തും കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള ആദ്യത്തെ കുറച്ചു മാസങ്ങളിലും അച്ഛന്മാർ മാനസികഭദ്രതയുള്ളവരായി നിലകൊള്ളുന്നു. എന്നാൽ കുഞ്ഞിന് ഒരു വയസ് ആവുന്നതോടെ അവർ കൂടുതൽ സമ്മർദ്ദത്തിലാവും. എന്നാൽ ശരിക്കുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത് അതിനു ശേഷമാണ് എന്നാണ് പഠനത്തിൽ പറയുന്നത്.

10 ലക്ഷം പേരിൽ 30 ശതമാനം പേർക്കും കുഞ്ഞുങ്ങൾക്ക് ഒരു വയസ് ആയതിനു ശേഷം മാനസിക ബുദ്ധിമുട്ടുകളുണ്ടായതായി പഠനത്തിൽ കണ്ടെത്തി. പങ്കാളിയുടെ ആരോഗ്യത്തിൽ പ്രധാന്യം കൊടുക്കുന്നതിനാൽ അച്ഛന്മാർ തനിക്ക് വരുന്ന പ്രശ്നങ്ങൾ തുടക്കത്തിൽ ഗൗനിക്കില്ല. ഇത് അവസ്ഥ മോശമാകാൻ കാരണമാകും. ഉറക്കം നഷ്ടപ്പെടുന്നതും സാമ്പത്തിക പ്രശ്നങ്ങളും ദാമ്പത്യത്തിലുണ്ടാകുന്ന മാറ്റങ്ങളുമെല്ലാം പുരുഷന്മാരിലെ പോസ്റ്റ് പാർട്ടം ഡിപ്രഷന് കാരണമാണ്.

ഭുവനേശ്വറിന്‍റെ മാന്ത്രിക ബൗളിങ്ങിൽ മുംബൈ ബാറ്റിങ് നിര തകർന്നു

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്; ഡിഎംകെയിൽ നിർണായക നീക്കം

ജോഷ് ഇംഗ്ലിസിന്‍റെ അടിക്ക് ഉർവിൽ പട്ടേലിന്‍റെ മറുപടി; ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം

"കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ"; പി.എം.എ. സലാം

പത്തനാപുരത്തും യുഡിഎഫ്- ബിജെപി ഡീൽ; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ