1,454 അടി ഉയരത്തിൽ ഒരു വിവാഹഭ്യർഥന; ലോകത്തെ അമ്പരപ്പിച്ച് റഷ്യൻ കമിതാക്കൾ, വിഡിയോ

 
Lifestyle

1,454 അടി ഉയരത്തിൽ ഒരു വിവാഹഭ്യർഥന; ലോകത്തെ അമ്പരപ്പിച്ച് റഷ്യൻ കമിതാക്കൾ, വിഡിയോ

ടവറിന്‍റെ മുകളിലായി ലോക സമാധാനത്തിനുവേണ്ടിയുള്ള ബാനർ ഉയർത്തിയതിനു പിന്നാലെയായിരുന്നു വിവാഹഭ്യർഥന

Manju Soman

ബീച്ചിലും തിയറ്ററിനുള്ളിലും ഷോപ്പിങ് മോളിലുമെല്ലാം വിവാഹഭ്യർഥന നടത്തി കൈയടി നേടുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് റഷ്യൻ ദമ്പതിമാരുടെ വിവാഹഭ്യർഥനയാണ്. 1454 അടി ഉയരത്തിൽ നിന്നാണ് ഇവർ വിവാഹഭ്യർഥന നടത്തിയത്. ന്യൂയോർക്ക് സിറ്റിയിലെ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്‍റെ ട്രാൻമിഷൻ ടവറിലാണ് കമിതാക്കൾ കയറിയത്. ടവറിന്‍റെ മുകളിലായി ലോക സമാധാനത്തിനുവേണ്ടിയുള്ള ബാനർ ഉയർത്തിയതിനു പിന്നാലെയായിരുന്നു വിവാഹഭ്യർഥന.

റഷ്യൻ സ്വദേശികളായ ആൻജെല നിക്കോള, വാന്യ ബീർക്കസ് എന്നിരാണ് അംബരചുംബിയായ കെട്ടിടം കീഴടക്കിയത്. കറുത്ത വസ്ത്രവും മാസ്കും തൊപ്പിയും ധരിച്ചായിരുന്നു ഇവരുടെ സ്റ്റണ്ട്. 1454 അടി ഉയരമുള്ള ട്രാൻമിഷൻ ടവറിന്‍റെ ആന്‍റിനയിൽ പിടിച്ചു നിൽക്കുന്ന ഇരുവരുടേയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കറുത്ത തുണിയിൽ വെളുത്ത അക്ഷരത്തിലെഴുതിയ ബാനറും ഇവരുടെ കൈയിലുണ്ടായിരുന്നു.

സ്നേഹത്തിന്‍റെ ശക്തി അധികാരത്തിന്‍റെ സ്നേഹത്തെ തോൽപ്പിക്കുമ്പോൾ ലോകം സമാധാനം അറിയുന്നു.- എന്നാണ് ബാനറിൽ കുറിച്ചിരുന്നത്. ഏറ്റവും മുകളിൽ നിന്ന് താഴേക്ക് ഇറങ്ങിയ ശേഷമായിരുന്നു വിവാഹഭ്യർഥന. കാമുകിക്ക് മുന്നിൽ മുട്ടുകുത്തി നിന്ന് വിവാഹഭ്യർഥന നടത്തുകയായിരുന്നു. തുടർന്ന് യുവതി വികാരഭരിതയാവുന്നതും ഇരുവരും കെട്ടിപ്പിടിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാൻ.

ആൻജെലയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് എംപയർ സ്റ്റേറ്റ് ബിൾഡിങ് കീഴടക്കുന്നതിന്‍റേയും വിവാഹഭ്യർഥനയുടേയും വിഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിനു പിന്നാലെ ഇരുവരേയും എൻവൈപിഡി കസ്റ്റഡിയിലെടുത്തു. സാധാരണയായി പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത കെട്ടിടത്തിന്റെ റേഡിയോ, ടെലിവിഷൻ ട്രാൻസ്മിഷൻ ടവറിന്റെ മുകളിൽ ഈ ജോഡി എങ്ങനെ എത്തിയെന്ന് വ്യക്തമല്ല.

മുഖ്യമന്ത്രി അനാവശ്യ ധൃതി കാണിക്കുന്നു, മദ്യ കമ്പനികളെ സഹായിക്കാനാണ് നീക്കം; വിമർശനവുമായി പിണറായി വിജയൻ

കോംബോ ഓഫറിൽ ഷവർമയും ഷവായും കഴിച്ച 21 പേർ ആശുപത്രിയിൽ

സുൽത്താൻ ബത്തേരിയിൽ കാട്ടാനയുടെ ആക്രമണം; അത്ഭുതകരമായി രക്ഷപ്പെട്ട് ക്ഷീരകർഷകൻ

കുട്ടികളെ വാഷിങ് മെഷീനിൽ ഇരുത്തി, വായിലേക്ക് വെള്ളം സ്പ്രേ ചെയ്തു; ഡേ കെയറിൽ ജീവനക്കാർക്കെതിരേ കേസ്

സിനിമാ മേഖലയിലുള്ളവർക്ക് ലഹരി വിൽപ്പന; കൊച്ചിയിൽ 2 പേർ അറസ്റ്റിൽ