സമൂസയ്ക്ക് കളറടിക്കുന്നോ? വൈറലായി വിഡിയോ

 
Lifestyle

സമൂസയ്ക്ക് കളറടിക്കുന്നോ? വൈറലായി വിഡിയോ

വിഡിയോ വൈറലായതിനു പിന്നാലെ ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ആശങ്ക പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്

Manju Soman

സമൂസയ്ക്ക് കളറടിക്കുമോ? സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ഒരു വിഡിയോ. പെയിന്‍റ് മുക്കി സമൂസയിൽ കളയർ അടിക്കുന്നടതാണ് വിഡിയോയിലുള്ളത്. വിഡിയോ വൈറലായതിനു പിന്നാലെ ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ആശങ്ക പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

കൂട്ടിയിട്ടിരിക്കുന്ന സമൂസയ്ക്ക് അരികിൽ ഇരുന്ന് ഒരാൾ പെയ്ന്‍റിൽ ബ്രഷ് മുക്കി ഒരാൾ സമൂസയ്ക്ക് കളർ അടിക്കുന്നതാണ് വിഡിയോയിലുള്ളത്. അവർ സമൂസയ്ക്ക് കളറടിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് എക്സിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ വിഡിയോ വലിയ ചർച്ചകൾക്ക് വഴിതുറക്കുകയായിരുന്നു. സമൂസയ്ക്ക് കളർ അടിക്കേണ്ട ആവശ്യം എന്താണ് എന്നാണ് ഒരു വിഭാഗത്തിന്‍റെ ചോദ്യം.

അതിനിടെ മറ്റൊരു വാദം കൂടി സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട്. എന്തോ പരിപാടിക്ക് ഉപയോഗിക്കാനുള്ള പ്രോപ്പർട്ടിയാണ് എന്നാണ് ഒരു വിഭാഗത്തിന്‍റെ കണ്ടെത്തൽ. അത് കഴിക്കാനുള്ളതല്ലെന്നും കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ സമൂസയാണ് എന്നുമാണ് കമന്‍റുകൾ. എന്നാൽ വിഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം പുറത്തുവന്നിട്ടില്ല.

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ - ചൈന ചർച്ച

മഴ: 5 ജില്ലകളിൽ ശനിയാഴ്ച സ്കൂൾ അവധി

സൗദി - തുർക്കി - പാക്കിസ്ഥാൻ സൈനിക സഖ്യം: ഇസ്ലാമിക് നാറ്റോ?

ലോട്ടറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാൻ ഭാഗ്യക്കുറി വകുപ്പിന്‍റെ ആപ്പ്

ഹോർമൂസ് തുറക്കാൻ ഇറാൻ-ഒമാൻ ധാരണ