ഇഡ്ഡലി ചായയിൽ മുക്കി കഴിക്കുന്നതിനെക്കുറിച്ചുള്ള പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രം.

 

@333maheshwariii

Lifestyle

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ചായയിൽ ഇഡ്ഡലി മുക്കി കഴിക്കുന്നതിനെ പ്രശംസിച്ച പോസ്റ്റിലെ ഇഡ്ഡലിയുടെ ഗുണമേന്മ ചോദ്യം ചെയ്ത് ശശി തരൂർ ട്വിറ്ററിൽ പ്രതികരിച്ചു

MV Desk

ചായയിൽ ബിസ്കറ്റും റസ്കും ബ്രഡ്ഡും, പുതിയ ട്രെൻഡ് അനുസരിച്ച് ബൺ മസ്കയും വരെ മുക്കി കഴിക്കുന്നവരുണ്ട്. എന്നാൽ, ആരെങ്കിലും ചായയിൽ ഇഡ്ഡലി മുക്കി കഴിക്കുമോ? താൻ ഇന്നു വരെ കഴിച്ചതിൽ വച്ച് ഏറ്റവും മനോഹരമായ കോംബോ എന്ന വിശേഷണത്തോടെ ഇങ്ങനെയൊരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഒരു എക്സ് ഉപയോക്താവ്.

സ്വഭാവികമായും ഇതിനെതിരേ ട്രോളുകളുടെ ബഹളവുമാണ്, പ്രത്യേകിച്ച് മലയാളികൾ അടക്കമുള്ള ദക്ഷിണേന്ത്യക്കാരിൽനിന്ന്. പോസ്റ്റിനെതിരേ അതിരൂക്ഷമായി പ്രതികരിച്ച മലയാളികളിൽ സാക്ഷാൽ ശശി തരൂരുമുണ്ട്.

ചിത്രത്തിൽ കാണുന്ന ഇഡ്ഡലി എ ഗ്രേഡ് അല്ലെന്ന് കൂടി അദ്ദേഹം ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പറയുന്നു. ചിത്രം തന്നെ പ്രകോപിപ്പിച്ചു എന്നു തുറന്നു പറയാനും അദ്ദേഹം മടിക്കുന്നില്ല.

ചിത്രത്തിൽ കാണുന്ന ഇഡ്ഡലിക്ക് കടുപ്പം കൂടുതലായാണ് തോന്നുന്നത്. അതിന്‍റെ നിറവും മാറിയിരിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. തരൂരിന്‍റെ റീട്വീറ്റ് വന്നതോടെ ഇഡ്ഡലി പോസ്റ്റ് കൂടുതൽ വൈറലായെന്നു പറയാനില്ലല്ലോ. ഒപ്പം, ട്രോളുകളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു.

ഇനി തെരഞ്ഞെടുപ്പിലേക്കില്ല; വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടം; എംവിഡി പോസ്റ്റ് ക്രാഷ് അന്വേഷണം ആരംഭിച്ചു, 5 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട്!

ലോകത്തെ നടുക്കിയ കൊടുംക്രൂരത; ഗർഭിണിയെ കൊന്ന് ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി

'അഭിഷേക് ശർമയുടെ ഫോമിൽ ആശങ്ക'; സഞ്ജുവിനോടുള്ള അവഗണനയിൽ പ്രതികരണവുമായി മുൻ ഇന്ത‍്യൻ താരം

എല്ലാ കണ്ണുകളും നിതിൻ ഗഡ്കരിയിലേക്ക്; ഇ20 പെട്രോളിനെതിരേ സോഷ‍്യൽ മീഡിയയിൽ പുതിയ മൂവ്മെന്‍റ്, ബിജെപിക്ക് വെല്ലുവിളി