മധുരപലഹാരത്തിലെ വെള്ളി തിളക്കം ചിലപ്പോൾ കരളിന് പണി തരും, വ്യാജനെ എങ്ങനെ തിരിച്ചറിയാം

 
Lifestyle

മധുരപലഹാരത്തിലെ വെള്ളി തിളക്കം ചിലപ്പോൾ കരളിന് പണി തരും, വ്യാജനെ എങ്ങനെ തിരിച്ചറിയാം

വെള്ളിക്കൊപ്പം തന്നെ അലൂമിനിയം പോലുള്ള മെറ്റലുകൾ അടങ്ങിയതാവും ഇത്തരം സിൽവർ ഫോയിലുകൾ

Manju Soman

നോർത്ത് ഇന്ത്യൻ മധുര പലഹാരങ്ങൾക്ക് കേരളത്തിൽ ആരാധകർ ഏറെയാണ്. നമ്മുടെ സാധാരണ ലഡുവും ജിലേബിയും അലുവയുമൊന്നും പോലെയല്ല, വെള്ളി തിളക്കത്തിന്‍റെ ആഡംബരത്തോടെയാണ് നോർത്ത് ഇന്ത്യൻ മധുര പലഹാരങ്ങളുടെ ഇരിപ്പ്. കാണുന്നതുപോലെ വിലയും കുറച്ചു കൂടുതലാണ്. എന്നാൽ മധുരപലഹാരങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഈ സിൽവർ ഫോയിൽ ചിലപ്പോൾ നമ്മുടെ കരളിന് പ്രശ്നമാകും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

പ്യുവർ സിൽവർ അടങ്ങിയ സിൽവർ കോട്ടിങ്ങാണ് മധുര പലഹാരങ്ങളിൽ ഉപയോഗിക്കുക. അത് ശരീരത്തിന് ദോഷം ചെയ്യില്ല. എന്നാൽ ഇതിലും വ്യാജന്മാർ വ്യാപകമാണ്. വെള്ളിക്കൊപ്പം തന്നെ അലൂമിനിയം പോലുള്ള മെറ്റലുകൾ അടങ്ങിയതാവും ഇത്തരം സിൽവർ ഫോയിലുകൾ. ഇത് സ്ഥിരമായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്നാണ് മുന്നറിയിപ്പ്.

യഥാർഥത്തിലുള്ള സിൽവർ ഫോയിലിൽ വെള്ളി മാത്രമായിരിക്കും ഉപയോഗിച്ചിട്ടുണ്ടാവുക. അത് തീരെ കനമില്ലാത്ത തരത്തിലുള്ളതായിരിക്കും. അത്തരം ഫോയിലുകൾ ഭക്ഷ്യ സുരക്ഷ പാലിച്ചിട്ടുള്ളവയാണ്. അത് ഭക്ഷിക്കുന്നതിലൂടെ മറ്റ് പ്രശ്നങ്ങളില്ല. എന്നാൽ സിൽവർ ഫോയിൽ നിർമിക്കാനായി അലൂമിനിയം, ആർസെനിക്, കാഡ്മിയം എന്നിവ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കഥ മാറും.

വല്ലപ്പോഴും മാത്രമാണ് ഇത്തരം വ്യാജ സിൽവർ ഫോയിലുകളിൽ ശരീരത്തിൽ എത്തുന്നത് എങ്കിൽ പ്രശ്നമുണ്ടാകില്ല. എന്നാൽ സ്ഥിരമായി സിൽവർ ഫോയിലുകളുള്ള മധുരപലഹാരം കഴിക്കുന്ന ആളാണെങ്കിൽ ഹെവി മെറ്റൽ പോയ്സണിങ്ങിന് കാരണമാകും. തലച്ചോറ്, വൃക്ക, കരൾ തുടങ്ങിയ പ്രധാന ശരീര ഭാഗങ്ങളെ ആണ് ഇത് ബാധിക്കുക.

വ്യാജനെ എങ്ങനെ കണ്ടെത്താം

സിൽവർ‌ ഫോയിൽ വ്യാജമാണോ എന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ് എന്നാണ്. 99.9 ശതമാനം വെള്ളി അടങ്ങിയിട്ടുള്ളവയാണ് യഥാർഥ സിൽവർ ഫോയിലുകൾ. ഇവയ്ക്ക് നല്ല തിളക്കമുട്ടാകും മാത്രമല്ല തീരെ കനം കുറവുമായിരിക്കും. എന്നാൽ ചില സിൽവർ ഫോയിലുകളിൽ കറുത്ത നിറം കാണാനാവും. ഇത്തരത്തിലുള്ളവയിൽ അലൂമിനിയം അടങ്ങിയിട്ടുണ്ടാകാം എന്നാണ് വിലയിരുത്തൽ.

"ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാനുള്ള ശ്രമം നടക്കുന്നു, ജാഗ്രത വേണം"; പ്രതികരണവുമായി കാന്തപുരം

എംഎൽഎ സ്ഥാനം രാജിവയ്ക്കണമോയെന്ന് മാണി സി. കാപ്പൻ തീരുമാനിക്കട്ടെ; ചെക്ക് കേസിൽ പ്രതികരണവുമായി ജോസ് കെ. മാണി

മഹാരാഷ്ട്രയിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 9 നവജാത ശിശുക്കളെ എൻഐസിയുവിലേക്ക് മാറ്റി

തൃശൂരിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നു വീണു

കൗണ്ടിയിൽ സ്റ്റോക്സിന്‍റെ സ്റ്റംപ് തെറിപ്പിച്ച ചഹൽ മാജിക്, വിഡിയോ വൈറൽ | Video