ഇഷ അംബാനി.
File
വെനീസ്: ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക വേദികളിലൊന്നായ വെനീസ് ബിനാലെയിൽ (La Biennale di Venezia 2026) ഇന്ത്യയുടെ സാന്നിധ്യം അടയാളപ്പെടുത്തി ഇഷാ അംബാനി. നിത മുകേഷ് അംബാനി കൾച്ചറൽ സെന്‍ററിന്‍റെ (NMACC) നേതൃത്വത്തിൽ ഇന്ത്യൻ കലയെയും സംഭാഷണങ്ങളെയും ആഗോളതലത്തിൽ എത്തിക്കുന്നതിന്‍റെ ഭാഗമായാണ് ഇഷ അംബാനി വെനീസിലെത്തിയത്.
കല, സ്വത്വം (Identity), അസ്തിത്വം എന്നിവയെക്കുറിച്ച് ഇഷ അംബാനി നടത്തിയ പ്രസംഗം ശ്രദ്ധേയമായി. അതിർത്തികൾ മറികടക്കുന്ന കലയുടെ സംവേദനത്തെക്കുറിച്ചാണ് അവർ പ്രധാനമായും സംസാരിച്ചത്. ഓർമകളുടെ അടയാളപ്പെടുത്തലുകളിലൂടെ ഇന്ത്യയുടെ ഗാഥകൾ വെനീസിൽ അവതരിപ്പിക്കപ്പെട്ടു. 'Geographies of Distance' എന്ന ആശയത്തിലൂന്നിയായിരുന്നു അവതരണം.
ഇന്ത്യൻ കലയെയും കലാകാരന്മാരെയും ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ NMACC വഹിക്കുന്ന പങ്കിനെക്കുറിച്ച് ഇഷാ അംബാനി സംസാരിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്കാരിക നായകരും കലാകാരന്മാരും പങ്കെടുത്ത ചടങ്ങിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ആധുനിക രീതിയിൽ അവതരിപ്പിച്ചത് ഏറെ പ്രശംസ പിടിച്ചുപറ്റി.