പ്ലൂട്ടോയും ഉടമയും സമ്മാനം കിട്ടിയ കാറും.

 
Lifestyle

നായക്കുമുണ്ട് ഒരു ദിവസം, പ്ലൂട്ടോയ്ക്കും...

തെരുവുനായയിൽ നിന്ന് മേഴ്‌സഡീസ് ബെൻസിലേക്കുള്ള പ്ലൂട്ടോയുടെ അത്ഭുതകരമായ യാത്ര

UAE Correspondent

'എവെരി ഡോഗ് ഹാസ് എ ഡേ' എന്നാണല്ലോ. പ്ലൂട്ടോ എന്ന നായയുടെ ദിവസം അന്നായിരുന്നു. നാടിന്‍റെ ചരിത്രത്തിലാദ്യമായി മേഴ്‌സഡീസ് ബെൻസ് എന്ന ആഡംബര കാർ സ്വന്തമാക്കുന്ന നായ എന്ന ബഹുമതി സ്വന്തമായ ദിവസം.

പ്ലൂട്ടോ ബെൻസ് കാറിന്‍റെ അധിപതിയായ കഥ ഇങ്ങനെയാണ്:

വളർത്തുമൃഗങ്ങളുടെ ഹൃദയസ്പർശിയായ കഥകൾ പങ്കുവയ്ക്കാൻ യുഎഇയിലെ ഇൻഷുറൻസ് കമ്പനിയായ 'ഷോറി' ഒരു മത്സരം നടത്തിയിരുന്നു. തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പ്ലൂട്ടോയെ രക്ഷിച്ച് ദത്തെടുത്ത കഥയാണ് പ്ലൂട്ടോയുടെ ഉടമസ്ഥർ മത്സരത്തിൽ പങ്കുവച്ചത്. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത മത്സരത്തിൽ പ്ലൂട്ടോയുടെ 'കരളലിയിക്കുന്ന' കഥ ഒന്നാം സ്ഥാനം നേടി.

തെരുവിന്‍റെ അനാഥത്വത്തിൽ നിന്ന് 'രാജകീയ' ജീവിതത്തിലേക്കു കുരച്ചു കയറി അനുഭവം വിധികർത്താക്കളുടെ ഹൃദയം കീഴടക്കി. പ്ലൂട്ടോയുടെ ഉടമസ്ഥർക്ക് പുത്തൻ മേഴ്‌സഡീസ് ബെൻസ് കാറാണ് സമ്മാനമായി ലഭിച്ചത്.

വളർത്തുമൃഗങ്ങളെ ദത്തെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനും അവയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്താനുമാണ് കമ്പനി ഈ ക്യാംപെയ്ൻ നടത്തിയത്. ആദ്യമായാണ് വളർത്തുമൃഗങ്ങൾക്കായി യുഎഇയിൽ ഇത്ര വലിയൊരു സമ്മാനം നൽകുന്നത്.

നേപ്പാള്‍ പ്രളയം; മരണസംഖ്യ 800 ലേക്ക്, 2500 ഓളം പേർ‌ക്കായി തെരച്ചിൽ‌ തുടരുന്നു

"സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം, പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും"; വിവാദ പരാമർശവുമായി കാന്തപുരം

ഉസ്‌ബെക്കിസ്ഥാനുമായി യുറേനിയം കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

ബാറുടമകളിൽ നിന്ന് മാസപ്പടി; 6 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

നേപ്പാളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പറന്ന് 4 ഇന്ത്യൻ വിമാനങ്ങൾ