മുട്ട ചേർത്ത് കാപ്പിയുണ്ടാക്കാം; വൈറലായി വിയറ്റ്നാമീസ് എഗ് കോഫീ

 
Lifestyle

മുട്ട ചേർത്ത് കാപ്പിയുണ്ടാക്കാം; വൈറലായി വിയറ്റ്നാമീസ് എഗ് കോഫീ

കാഴ്ചയിൽ വളരെ ഭംഗിയുള്ള പാനീയമാണെങ്കിലും ഇതു നിരന്തരമായി കഴിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കും.

MV Desk

വിയറ്റ്നാമീസ് എഗ് കോഫീ ആണിപ്പോൾ ഇന്‍റർനെറ്റിലെ താരം. ഉണ്ടാക്കാൻ വളരെ എളുപ്പമാണെങ്കിലും എഗ് കോഫീ കഴിക്കുന്നത് ധാരാളം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു.

എഗ് കോഫീ ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

കോഫീ പൗഡർ, മുട്ട, സ്വീറ്റൻഡ് കണ്ടൻസ്ഡ് മിൽക്ക, തേൻ അല്ലെങ്കിൽ പഞ്ചസാര

ഉണ്ടാക്കുന്ന വിധം

ആദ്യം കടുപ്പം കൂട്ടി കാപ്പിയുണ്ടാക്കുക. പിന്നീട് ഒരു മുട്ട വെള്ളക്കരു മാറ്റിയ ശേഷം മഞ്ഞക്കരു മാത്രമെടുത്ത് രണ്ട് സ്പൂൺ കണ്ടൻസ‌്ഡ് മിൽക്കും ഒരു നുള്ളു പഞ്ചസാരയോ തേനോ ചേർത്ത് നന്നായി ഇളക്കുക. മിശ്രിതം നന്നായി പതഞ്ഞു പൊങ്ങി ഇരട്ടിയാകുന്നതു വരെ വിസ്ക് ചെയ്യാം. കൈ കൊണ്ടാണെങ്കിൽ 5 മിനിറ്റ് വരെ അടിച്ചാൽ നന്നായി പതഞ്ഞു പൊങ്ങും. ഇലക്‌ട്രിക് വിസ്ക് ആണെങ്കിൽ 2 മിനിറ്റ് മതിയാകും. പിന്നീട് ഒരു കപ്പിലേക്ക് ചൂടുള്ള കാപ്പി ഒഴിക്കുക. അതിനു മുകളിലേക്കു അടിച്ചെടുത്ത മുട്ട‍ ചേർക്കുക. ശേഷം സെർവ് ചെയ്യാം.

കാഴ്ചയിൽ വളരെ ഭംഗിയുള്ള പാനീയമാണെങ്കിലും ഇതു നിരന്തരമായി കഴിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കും. വേവിക്കാത്ത മുട്ട കാപ്പിയിൽ ഒഴിക്കുന്നതിനാൽ ഭക്ഷ്യവിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.

ധാരാളം പഞ്ചസാര ചേർത്തുണ്ടാക്കുന്ന പാനീയമായതിനാൽ കലോറി അധികമായിരിക്കും. കൊളസ്ട്രോൾ, ടൈപ്പ് 2 ഡയബെറ്റിസ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കും സാധ്യതയുണ്ട്.

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന മത്സരത്തിൽ സെഞ്ചുറി; 'ഗില്ലി'യുടെ റെക്കോഡ് തിരുത്തി ട്രാവിസ് ഹെഡ്

'മെഴുകുതിരി കരുതിക്കോ'; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും

സവർക്കർ വിവാദം; ചോദ‍്യാവലി തയാറാക്കിയ അധ‍്യാപകന്‍റെ സസ്‌പെൻഷനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി