വിഷുക്കണിയൊരുക്കാം; ചിട്ടയോടെ, അർഥമറിഞ്ഞ്, സമയം തെറ്റാതെ

 

AI picture

Vishu

വിഷുക്കണിയൊരുക്കാം; ചിട്ടയോടെ, അർഥമറിഞ്ഞ്, സമയം തെറ്റാതെ

മേട സംക്രമത്തിനു ശേഷമുള്ള ആദ്യ സൂര്യോദയം ഏപ്രിൽ 15നായതിനാൽ 15ന് പുലരിയിലാണ് കണി കാണേണ്ടത്.

MV Desk

വിഷുക്കണി നന്നായാൽ ആ വർഷം മുഴുവൻ നന്നാകുമെന്നാണ് വിശ്വാസം. അതു കൊണ്ട് ചിട്ടയോടെ അർഥമറിഞ്ഞു തന്നെ വിഷുക്കണി തയാറാക്കാം. ഇത്തവണ ഏപ്രിൽ 14നാണ് മേടസംക്രമം. എന്നാൽ മേട സംക്രമത്തിനു ശേഷമുള്ള ആദ്യ സൂര്യോദയം ഏപ്രിൽ 15നായതിനാൽ 15ന് പുലരിയിലാണ് കണി കാണേണ്ടത്.

ബ്രാഹ്മമുഹൂർത്തമായ പുലർച്ചെ 4.24 മുതൽ 5.12 വരെയാണ് കണി കാണാൻ ഉത്തമമായ സമയം.

കണിയൊരുക്കാൻ വേണ്ട വസ്തുക്കൾ

  • ശ്രീകൃഷ്ണ വിഗ്രഹം

  • ഓട്ടുരുളി

  • നിലവിളക്ക്

  • എള്ളെണ്ണ

  • തിരി

  • ഉണക്കലരി

  • നെല്ല്

  • നാളികേര മുറി

  • കണി വെള്ളരി

  • ചക്ക

  • മാങ്ങ

  • കദളിപ്പഴം

  • വാൽക്കണ്ണാടി

  • കോടിമുണ്ട്

  • ഗ്രന്ഥം

  • നാണയം

  • സ്വർണം

  • കുങ്കുമച്ചെപ്പ്

  • കൺമഷി

  • വെറ്റില

  • പാക്ക്

  • കണിക്കൊന്നപ്പൂവ്

  • ഓട്ടുകിണ്ടി

കണിയൊരുക്കേണ്ട വിധം

തേച്ച് വൃത്തിയാക്കിയ ഓട്ടുരുളിയിൽ പാതിയോളം ഉണക്കലരിയും നെല്ലും ചേർത്ത് നിറയ്ക്കുക, സമൃദ്ധിയുടെ പ്രതീകമാണിത്.

അതിലേക്ക് നാളികേര മുറി വയ്ക്കാം. ചിലർ നാളികേര മുറിയിൽ എണ്ണയൊഴിച്ച് തിരിയിട്ട് കത്തിക്കാറുണ്ട്.

പിന്നീട് കണിവെള്ളരി, കൊന്നപ്പൂ എന്നിവ വയ്ക്കാം.

ചക്ക, മാങ്ങ, കദളിപ്പഴം എന്നിവ പിന്നീടാണ് വയ്ക്കേണ്ടത്.

ചക്ക ഗണപതിയുടെയും മാങ്ങ മുരുകന്‍റെയും കദളിപ്പഴം ശ്രീകൃഷ്ണന്‍റെയും ഇഷ്ട ഭക്ഷണമാണ്.

പിന്നീട് ഭഗവതിയുടെ പ്രതീകമായി വാൽക്കണ്ണാടി വയ്ക്കാം.

കണിക്കൊപ്പം സ്വന്തം മുഖവും കണി കണ്ടുണരണമെന്നാണ് വിശ്വാസം.

ഇത്രയും ഒരുക്കി വച്ച ശേഷം ഓട്ടുരുളിക്കടുത്തു തന്നെ അലങ്കരിച്ച കൃഷ്ണ വിഗ്രഹം വയ്ക്കാം. ദീപം തെളിയിക്കുമ്പോൾ വിഗ്രഹത്തിലേക്ക് നിഴൽ വീഴാൻ പാടില്ലാത്ത വിധത്തിലാണ് വിഗ്രഹം വയ്ക്കേണ്ടത്.

അടുത്തൊരു തളികയിൽ കോടിമുണ്ട്, ഗ്രന്ഥം, നാണയം, സ്വർണം, കുങ്കുമം, കൺമഷി, വെറ്റില, പാക്ക് എന്നിവ വയ്ക്കാം. സ്വർണവും നാണയങ്ങളും ലക്ഷ്മീ ദേവിയുടെയും ഗ്രന്ഥം സരസ്വതീ ദേവിയുടെയും പ്രതീകമാണ്.

അടുത്തു തന്നെ ഓട്ടുരുളിയിൽ വെള്ളം നിറച്ചു വയ്ക്കാം. ജലം കണ്ണിൽ തൊട്ട ശേഷമാണ് കണി കാണേണ്ടത്.

വമ്പൻ ആണവ-സൈനിക ബിൽഡപ്പ്: ചൈനയുടെ ലക്ഷ്യമെന്ത്?

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻമാർക്കെതിരേ വധശ്രമക്കുറ്റം; റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

സിഎംആർഎൽ ഇടപാടിലൂടെ ലഭിച്ച പണം എക്സാലോജിക് അക്കൗണ്ടിലേക്ക് പോയി; ഇഡിക്ക് ബിജെപി നേതാവ് ഷോൺ ജോർജിന്‍റെ കത്ത്

സ്കൂളുകളിൽ കുട്ടികൾ എത്താതിരിക്കുമ്പോൾ ആർത്തവമാണെന്ന് എല്ലാവരും അറിയും, നാണക്കേടല്ലേ? ആർത്തവ അവധിക്കെതിരേ ശ്രീലേഖ

ദാവൂദ് - ഐഎസ്ഐ ബന്ധമുള്ള 9 പേർ പിടിയിൽ; വൻ ഭീകരാക്രമണ പദ്ധതി പൊളിച്ചു