നടി അഞ്ജു കുര്യൻ വിവാഹിതയായി
നടി അഞ്ജു കുര്യൻ വിവാഹിതയായി. റോഷനാണ് അഞ്ജുവിന്‍റെ വരൻ. ശനിയാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ അഞ്ജു തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
താൻ ആഗ്രഹിച്ച ആളെ തനിക്ക് ജീവിത പങ്കാളിയായി ലഭിച്ചെന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. "എന്‍റെ ഉള്ളിലെ കൊച്ചു കുട്ടി, ഇത്രയും കാലം മനസ്സിൽ സൂക്ഷിച്ച ഒരു സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ഇതൊരു വിവാഹം മാത്രമല്ല, ജീവിതത്തിലെ ഓരോ ചെറിയ നിമിഷങ്ങളും അവസാനിക്കാത്ത ചിരികളും ഒന്നിച്ചുള്ള വളർച്ചയുമടക്കമായി സ്നേഹം കൊണ്ട് ഒരു വീട് കെട്ടിപ്പടുക്കുകയാണ്."അഞ്ജു കുറിച്ചു.
ഇവർ തമ്മിലുള്ള വിവാഹനിശ്ചയം രണ്ട് വർഷം മുൻപ് (2024 ഒക്ടോബറിൽ) നടന്നിരുന്നു. മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍. നേരം, ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്