നടി നിലീൻ സാന്ദ്ര വിവാഹിതയായി; വരൻ സംവിധായകൻ ശ്യാമിൻ ഗിരീഷ്

 
Wedding Bells

നടി നിലീൻ സാന്ദ്ര വിവാഹിതയായി; വരൻ സംവിധായകൻ ശ്യാമിൻ ഗിരീഷ് | video

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം

Namitha Mohanan

നടിയും തിരക്കഥാകൃത്തുമായ നിലീൻ സാന്ദ്ര വിവാഹിതയായി. സംവിധായകൻ ശ്യാമിൻ ഗിരീഷാണ് വരൻ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങളും വീഡിയോയും നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

'ഈ മനുഷ്യനോടൊപ്പം എന്റെ ജീവിതകാലം മുഴുവൻ ചെലവഴിക്കാൻ കഴിയുമെന്നതിൽ ഞാൻ സന്തുഷ്ടയാണ്. ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല', എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം നടി കുറിച്ചത്.

ശ്യാമിൻ സംവിധാനം ചെയ്ത കരിക്കിന്റെ 'സാമർഥ്യശാസ്ത്ര'ത്തിലൂടെയാണ് നിലീൻ സാന്ദ്ര ശ്രദ്ധനേടിയത്. സീരീസിന്റെ തിരക്കഥ നിലീൻ സാന്ദ്രയുടേതായിരുന്നു.

Get updates on WhatsApp