കോളെജ് കാലം മുതലുള്ള പ്രണയം, നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി

 
Wedding Bells

കോളെജ് കാലം മുതലുള്ള പ്രണയം, നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി

14 വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം

Manju Soman

തമിഴ് നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി. രാജ് വേൽ ആണ് വരൻ. 14 വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

ചുവന്ന പട്ട് സാരിയിൽ വളരെ സിംപിളായാണ് പ്രിയ വധുവായി ഒരുങ്ങിയത്. ഷർട്ടും മുണ്ടുമായിരുന്നു രാജ് വേലിന്‍റെ വേഷം. കോളജ് കാലം മുതലാണ് ഇരുവരും പരിചയത്തിലാവുന്നത്. പിന്നീട് സൗഹൃദം പ്രണയമാവുകയായിരുന്നു. ഏറെ നാളായി ലിവിങ് റിലേഷനിലായിരുന്നു. 2022ൽ ഇരുവരും ചെന്നൈയിൽ സ്വപ്ന ഭവനം സ്വന്തമാക്കിയിരുന്നു. 2024ലാണ് ഇവർ പ്രണയം ഔദ്യോഗികമാക്കിയത്.

തമിഴിൽ വാർത്താ അവതാരകയായാണ് പ്രിയ കരിയർ ആരംഭിക്കുന്നത്. പിന്നീട് തമിഴ് സീരിയൽ രംഗത്തേക്ക് ചുവടുവച്ചു. 2017ൽ പുറത്തിറങ്ങിയ മേയാത മാൻ എന്ന ചിത്രത്തിലൂടെയാണ് പ്രിയ സിനിമ രംഗത്തേക്ക് എത്തിയത്. ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണ്. രവി തേജ നായകനായി എത്തിയ ഇരുമുടിയാണ് പ്രിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.