അഹാന കൃഷ്‌ണ & നിമിഷ് രവി

 
Wedding Bells

അഹാന - നിമിഷ് വിവാഹം സെപ്റ്റംബറിൽ? കോവളത്ത് 3 ദിവസം നീണ്ടു നിൽക്കുന്ന വിവാഹാഘോഷം!

നിമിഷും അഹാനയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത ഏറെ കാലങ്ങളായി സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്

Namitha Mohanan

നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്‌ണ വിവാഹിതയാവുന്നതായി റിപ്പോർ‌ട്ടുകൾ. ഛായാഗ്രാഹകൻ നിമിഷ് രവിയാണ് വരൻ. ഇരുവരും തമ്മിലുള്ള വിവാഹം സെപ്റ്റംബർ 13 നെന്നാണ് പുറത്തു വരുന്ന വിവരം. താജ് കോവളത്തുവച്ച് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹാഘോഷമാകും ഇതെന്നും സൂചനയുണ്ട്.

നിമിഷും അഹാനയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത ഏറെ കാലങ്ങളായി സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. പലപ്പോഴും ഇരുവരുടെയും സോഷ്യൽ‌ മീഡിയ പോസ്റ്റുകടക്കം ബന്ധിപ്പിച്ചുകൊണ്ട് ആളുകൾ ഇക്കാര്യം ഉറപ്പിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഇതിനൊരു ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

അടുത്തിടെ 'എന്‍റെ തങ്കമാന പയ്യനെ കുറിച്ച് ചിന്തിക്കുന്നു' എന്ന തലക്കെട്ടോടെയാണ് അഹാന തന്‍റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ചിത്രത്തിന് താഴെ നിമിഷും കമന്‍റുമായി എത്തി. 'തങ്കമാന പയ്യനുമായുള്ള കല്യാണം സെപ്റ്റംബർ 13 ന്' എന്ന കമന്‍റ് വന്നിരുന്നു. എന്നാലത് അൽപനേരത്തിന് ശേഷം ഈ കമന്‍റ് അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. എന്നാൽ ഈ കമന്‍റ് നിമിഷ നേരം കൊണ്ട് വൈറലായിരുന്നു. റെഡിറ്റിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാണ്.

15 വയസിൽ ചരിത്രനേട്ടം; 57 വർഷം പഴക്കമുള്ള ദുലീപ് ട്രോഫി റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി

"അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി ദൗർഭാഗ്യകരം"; കാന്തപുരത്തിനെതിരേ റോജി എം. ജോൺ

കിർഗിസ്ഥാനിൽ ഇറാൻ‌ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

"പാര്‍ട്ടിക്ക് പിണറായി പേടി"; സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്‍റ്

പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കണം; ഇല്ലെങ്കിൽ മന്ത്രിമാർ രാജിവയ്ക്കും: ടിവികെയ്ക്ക് കോൺഗ്രസിന്‍റെ മുന്നറിയിപ്പ്