സച്ചിനും കുടുംബവും രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം

 
Wedding Bells

അർജുൻ ടെൻഡുൽക്കറിന് വിവാഹം; രാഷ്‌ട്രപതിയെ നേരിട്ട് ക്ഷണിച്ച് സച്ചിനും കുടുംബവും

മാർച്ച് അഞ്ചിനാണ് വിവാഹം. മാർച്ച് മൂന്നു മുതൽ ആഘോഷങ്ങൾ ആരംഭിക്കും.

നീതു ചന്ദ്രൻ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകനും ക്രിക്കറ്ററുമായ അർജുൻ ടെൻഡുൽക്കർ വിവാഹിതനാകുന്നു. സാനിയ ഛൻധോക് ആണ് വധു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ വിവാഹം ക്ഷണിക്കുന്നതിനായി കുടുംബത്തിനൊപ്പം എത്തിയതിന്‍റെ ചിത്രങ്ങൾ സച്ചിൻ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ക്ഷണിച്ചതിന്‍റെ ചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട്.

സച്ചിന്‍റെ ഭാര്യ അഞ്ജലി, മകൾ സാറ എന്നിവരും ഒപ്പമുണ്ടായിരുന്നു. മാർച്ച് അഞ്ചിനാണ് വിവാഹം. മാർച്ച് മൂന്നു മുതൽ ആഘോഷങ്ങൾ ആരംഭിക്കും.

കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു അർജുന്‍റെയും സാനിയയുടെയും വിവാഹനിശ്ചയം. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടായാണ് അർജുൻ കളിച്ചിരുന്നത്. ഇപ്പോൾ ലക്നൗ സൂപ്പർ ജയന്‍റ്സാണ് അർജുനെ സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയിലെ പ്രശസ്തനായ വ്യാപാരി രവി ഖായുടെ മകളും സ്വയം സംരംഭകയുമാണ് സാനിയ.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്