റീന, രാംസുഗാർ

 
Wedding Bells

75ാം വയസിൽ വിവാഹനിശ്ചയം, പ്രതിശ്രുത വധുവിന് വെറും 30 വയസ്; 'ഷുഗർ ഡാഡി'യെന്ന് വിമർശനം

രാംസുഗാറിന്‍റെ മകൾ രാധയുടെ സഹൃത്താണ് റീന

MV Desk

ലഖ്നൗ: പ്രണയത്തിന് കണ്ണില്ലെന്ന് മാത്രമല്ല പ്രായവുമില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള രണ്ടു പേർ. അരിയാരി ഗ്രാമത്തിൽ നിന്നുള്ള 75 വയസുള്ള രാംസുഗാറും 30 വയസുള്ള റീന രാജ്പുതുമാണ് വിവാഹത്തിനൊരുങ്ങുന്നത്. 45 വയസാണ് ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം. കുടുംബത്തിന്‍റെ സമ്മതത്തോടെയാണ് ഇരുവരും വിവാഹത്തിന് തയാറായിരിക്കുന്നത്. വിവാഹത്തീയതി ഇതു വരെ പുറത്തു വിട്ടിട്ടില്ല. രണ്ടു വർഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്.

രാംസുഗാറിന്‍റെ മകൾ രാധയുടെ സഹൃത്താണ് റീന. യൂട്യൂബ് വിഡിയോകൾ ഷൂട്ട് ചെയ്യാനും മറ്റുമായി റീന രാധയുടെ വീട്ടിൽ വരുന്നത് പതിവായിരുന്നു. ആ സന്ദർശനങ്ങൾക്ക് ഇടയിലാണ് രാം സുഗാറും റീനയും പ്രണയത്തിലായത്. 7 വർഷം മുൻപാണ് രാംസുഗാറിന്‍റെ ഭാര്യ മരിച്ചത്.

ഇത്രയും പ്രായവ്യത്യാസമുള്ള രണ്ടു പേർ തമ്മിലുള്ള വിവാഹത്തെ ചിലരൊക്കെ അഭിനന്ദിക്കുന്നുണ്ടെങ്കിലും ചിലർ ഷുഗർ ഡാഡിയെന്നാണ് രാംസുഗാറിനെ പരിഹസിക്കുന്നത്. രാംസുഗാറിന്‍റെ സമ്പത്തിന്‍റെ വിവരങ്ങൾ പുറത്തു വിടാനും ചിലർ ആവശ്യപ്പെടുന്നുണ്ട്. അതേ സമയം സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടുന്നതിനുള്ള വെറും സ്റ്റണ്ട് ആണ് ഈ വിവാഹനിശ്ചയം എന്നാണ് മറ്റു ചിലർ ആരോപിക്കുന്നത്.