ജീവനക്കാർക്കെല്ലാം സ്വർണമോതിരവും ചോക്കളേറ്റും സമ്മാനിച്ച് കാവ്യാ മാരൻ|Video
വിവാഹാഘോഷത്തിന്‍റെ ഭാഗമായി ജീവനക്കാർക്കെല്ലാം സ്വർണമോതിരവും ചോക്കളേറ്റും സമ്മാനിച്ച് കാവ്യാ മാരൻ. നവംബർ 11ന് ഗ്രീസിൽ വച്ചായിരുന്നു കാവ്യയുടെയും സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധിന്‍റെയും വിവാഹം. പിന്നീട് ചെന്നൈയിൽ വച്ച് വിവാഹ വിരുന്നും നടത്തി. നവംബർ 25ന് ജീവനക്കാർക്ക് വേണ്ടി മാത്രമായി മറ്റൊരു വിവാഹ വിരുന്നു കൂടി ഒരുക്കിയിട്ടുണ്ട്.
അതിനുള്ള ക്ഷണക്കത്തിനൊപ്പമാണ് സ്വർണമോതിരവും ചോക്കളേറ്റുമുള്ളത്. സൺഗ്രൂപ്പിലെ എല്ലാ ജീവനക്കാർക്കും ക്ഷണക്കത്തും മോതിരവും ലഭിച്ചിട്ടുണ്ട്. ജീവനക്കാർ ക്ഷണക്കത്ത് തുറന്നു നോക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സൺ ഗ്രൂപ്പിന്‍റെ എക്സിക്യൂട്ടീവ് ഡയറക്റ്ററാണ് കാവ്യ. ജീവനക്കാർക്ക് സമ്മാനം നൽകിയതിനെക്കുറിച്ച് സൺഗ്രൂപ്പ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.