വെള്ള വസ്ത്രത്തിൽ മക്കളുടെ കൈയും പിടിച്ച് സൂര്യയും ജ്യോതികയും; 20-ാം വിവാഹ വാർഷികത്തിൽ 'വിവാഹിതരായി' താരദമ്പതികൾ

 
Wedding Bells

വെള്ള വസ്ത്രത്തിൽ മക്കളുടെ കൈയും പിടിച്ച് സൂര്യയും ജ്യോതികയും; 20-ാം വാർഷികത്തിൽ വീണ്ടും 'വിവാഹിതരായി' താരദമ്പതികൾ | Video

"ഇതൊരു 'തികഞ്ഞ' ദാമ്പത്യത്തിന്‍റെ ആഘോഷമല്ല. മറിച്ച്, അപൂർണതകൾ, വിട്ടുവീഴ്ചകൾ, പരസ്പര ധാരണ, ത്യാഗങ്ങൾ, നിസ്വാർഥമായ സ്നേഹം എന്നിവയുടെ ആഘോഷമാണ്"

Namitha Mohanan

സിനിമ ലോകത്തെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും - ജ്യോതികയും. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ 20-ാം വിവാഹ വാർഷികത്തിൽ വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ്. മക്കളെ സാക്ഷിയാക്കി പള്ളിയിൽ വച്ചായിരുന്നു വിവാഹം. വെള്ള വസ്ത്രത്തിൽ മക്കളുടെ കൈയും പിടിച്ചെത്തുന്ന ഇരുവരുടെയും വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി.

ജ്യോതിക തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ദ് സീക്വൽ - 20 വർഷത്തെ സ്നേഹവും പോരാട്ടവും' ആഘോഷമാക്കി മാറ്റി വീണ്ടും ഒരു പ്രതിജ്ഞ’ എന്നാണ് വിഡിയോയ്ക്ക് താഴെ ജ്യോതിക കുറിച്ചത്.

വെള്ള ഗൗണിൽ ജ്യോതിക മകന്‍റെ കൈയും പിടിച്ചും വെള്ള ടക്സിഡോയിൽ മകളുടെ കൈ പിടിച്ചുമാണ് സൂര്യയും പള്ളിയിലേക്ക് കടന്നു വരുന്നത്. സെപ്റ്റംബർ 11 നായിരുന്നു ഇരുവരുടെയും 20-മത് വിവാഹ വാർഷികം. വിദേശത്ത് വച്ചായിരുന്നു ചർച്ച് വെഡിങ് നടന്നത്. വെളുത്ത ​ഗൗണിൽ വധുവായി ഒരുങ്ങി എത്തിയ ജ്യോതികയെ കണ്ടതും സൂര്യയുടെ കണ്ണുകളിൽ ആനന്ദ കണ്ണീർ അണിയുന്നത് കാണാം. അനുജൻ കാർത്തി അടക്കമുള്ള കുടുംബാംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജ്യോതികയുടെ കുറിപ്പ് ഇങ്ങനെ...

"ഞങ്ങളുടെ ഇരുപത് വർഷത്തെ പ്രണയവും പോരാട്ടങ്ങളും ആഘോഷിച്ചുകൊണ്ട്, വിവാഹവാഗ്ദാനങ്ങൾ പുതുക്കുന്നു. ♥️😉

ഇതൊരു 'തികഞ്ഞ' ദാമ്പത്യത്തിന്‍റെ ആഘോഷമല്ല. മറിച്ച്, അപൂർണതകൾ, വിട്ടുവീഴ്ചകൾ, പരസ്പര ധാരണ, ത്യാഗങ്ങൾ, നിസ്വാർഥമായ സ്നേഹം എന്നിവയുടെ ആഘോഷമാണ്. ഇത് 'നമ്മുടെ' ആഘോഷമാണ്; ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി പരസ്പരം മാറിയ പരസ്പരം ചേർന്ന് വളർന്ന മനുഷ്യരുടെ ആഘോഷം. എന്ത് വിരോധാഭാസം!

യാഥാർഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് തോന്നിയിരുന്ന ഒരു സ്വപ്നം, ഇന്ന് എന്‍റെ ജീവിതകാലം മുഴുവൻ സ്വപ്നം കാണാൻ ആഗ്രഹിക്കുന്ന ഒരു യാഥാർഥ്യമായി മാറിയിരിക്കുന്നു!

അതുകൊണ്ട്, ഇതാ എന്‍റെ പ്രതിജ്ഞകൾ -

ഞാൻ സന്തോഷവതിയായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം ജീവിതത്തിന്‍റെ നല്ല വശങ്ങൾ മാത്രം കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ജീവിതം ആഘോഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം, തന്നെക്കാൾ ഉപരിയായി നമ്മളെ ബഹുമാനിക്കുന്ന ഒരാളെ സ്നേഹിക്കാൻ കഴിയുക എന്നത് ജീവിതം നൽകുന്ന വലിയൊരു സമ്മാനമാണ്.

ഒരിക്കലും പരാതിപ്പെടില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു —

എന്തിനാണ് പരാതിപ്പെടുന്നത്? ആകാശത്തിന് പോലും ഭൂമിയെ തൊടാനുള്ള ഭാഗ്യമില്ലല്ലോ! ചുറ്റും നോക്കൂ, നിലനിൽക്കുന്നതെല്ലാം അപൂർണമാണ്. ആ വിടവുകൾ നമ്മൾ എങ്ങനെ നികത്തുന്നു എന്നതിലാണ് കാര്യം.

നന്ദിയുള്ളവളായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം, എന്നെ സംരക്ഷിക്കുന്ന ഒരാളുടെ കൈകളിൽ ചേർന്ന് ഉണരുന്ന ഓരോ പ്രഭാതത്തിനും, എന്‍റെ ജീവിതത്തിന് അർഥവും ജീവിക്കാനുള്ള കാരണവും നൽകിയ എന്‍റെ മനോഹരമായ മക്കൾക്കും വേണ്ടി.

ആരോഗ്യമുള്ളവളായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം നമ്മൾ കെട്ടിപ്പടുക്കുന്ന ഒരേയൊരു യഥാർഥ സമ്പത്ത് അതാണ്. എത്ര മനോഹരമായ വീടാണെങ്കിലും അതിൽ ചോർച്ചയും ചിതലും അറ്റകുറ്റപ്പണികളും ഉണ്ടാകുമല്ലോ.

ഏറ്റവും മികച്ച അമ്മയായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — ഭക്ഷണം ഉണ്ടാക്കുന്നതുകൊണ്ടോ വീട് വൃത്തിയാക്കുന്നതുകൊണ്ടോ സഹായിക്കുന്നതുകൊണ്ടോ അല്ല; മറിച്ച്, എന്‍റെ പുഞ്ചിരിയിലൂടെ. എന്‍റെ മക്കൾക്ക്, അവരുടെ അച്ഛനും അമ്മയും ജീവിച്ച ആ കഥ വീണ്ടും ജീവിക്കാൻ തോന്നുന്ന തരത്തിലുള്ള ഒരു പുഞ്ചിരി.

എന്‍റെ സൂര്യ, വഴക്കിടുകയും പിന്നീട് ഇണങ്ങുകയും ചെയ്തുകൊണ്ട്, ഓരോ തവണയും നിന്നോട് കൂടുതൽ അടുക്കുന്ന, ആ 'അപൂർണയായ' ഭാര്യയായിത്തന്നെ തുടരുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

നമ്മുടെ സൗഹൃദത്തെ ഏറ്റവും വിലമതിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു — കാരണം, ഭർത്താവായും മക്കളുടെ അച്ഛനായും ഒപ്പമുള്ള ഒരാളിൽ തന്നെ തുല്യ പങ്കാളിയെയും, രഹസ്യങ്ങൾ പങ്കുവെക്കുന്ന ആളെയും, വിശേഷങ്ങൾ പങ്കുവെക്കുന്ന കൂട്ടുകാരനെയും, ഏറ്റവും അടുത്ത സുഹൃത്തിനെയും കണ്ടെത്തുക എന്നത് അപൂർവമാണ്.

അതുകൊണ്ട്, നമ്മുടെ അടുത്ത ഇരുപത് വർഷങ്ങളിലേക്ക് - തികഞ്ഞ പരസ്പര ധാരണയുള്ള, അപൂർണരായ നമുക്ക് വേണ്ടി." ജ്യോതിക കുറിച്ചു.

റെയ്ഡിന്‍റെ വാർത്ത കണ്ടത് അതേ ചാനലിലൂടെ, സപ്രേക്ഷണം തടസപ്പെടുത്തിയെന്നത് കള്ളം; റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

ലണ്ടനിൽ മുഖ്യമന്ത്രി വിജയ്‌യെ കാണാൻ പാടില്ല; തമിഴ് പ്രവാസികളോട് ടിവികെ

മെസിയുടെ പേരിൽ തട്ടിപ്പ്; റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ ഒന്നാം പ്രതി

മെസി പരിപാടി വിവാദം: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് റെയ്ഡ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്