ഇനി കൂട്ടായി സന്ദീപുണ്ട്, ശ്രുതി പുതുജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ വിവാഹം

 
Wedding Bells

ഇനി കൂട്ടായി സന്ദീപുണ്ട്, ശ്രുതി പുതുജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ വിവാഹം

മാനന്തവാടി സ്വദേശിയും വയനാട് കലക്‌ടറേറ്റിലെ ജീവനക്കാരനുമായ സന്ദീപാണ് വരൻ

Manju Soman

ഗുരുവായൂർ‌: വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബത്തെ ഒന്നടങ്കം നഷ്ടപ്പെട്ട് കേരളത്തിന്‍റെ നോവായി മാറിയ ശ്രുതി പുതിയ ജീവിതത്തിലേക്ക്. മാനന്തവാടി സ്വദേശിയും വയനാട് കലക്‌ടറേറ്റിലെ ജീവനക്കാരനുമായ സന്ദീപാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽവച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. മുൻ മന്ത്രിയും എംഎൽഎ‍യുമായ കെ. രാജൻ വിവാഹത്തിൽ പങ്കെടുത്തു.

വയനാട് ദുരന്തത്തിൽ ശ്രുതിക്ക് കുടുംബത്തെ ഒന്നടങ്കം നഷ്ടപ്പെടുകയായിരുന്നു. ആ സമയത്ത് ശ്രുതിക്ക് ശക്തി പകർന്നത് പ്രതിശ്രുത വരനായ ജെയ്സന്‍റെ സാന്നിധ്യമായിരുന്നു. എന്നാൽ വിധി അവിടെയും കരുണകാണിച്ചില്ല. വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു വാഹനാപകടത്തിൽ ജെയ്സൻ ശ്രുതിയെ വിട്ടുപിരിയുകയായിരുന്നു. ഒന്നിനു പിറകെ ഒന്നായി വന്ന ദുരന്തങ്ങളിൽ പകച്ചുപോയ ശ്രുതിയെ കേരളം ഒന്നാകെ നെഞ്ചോടു ചേർക്കുകയായിരുന്നു. ജീവിതത്തിൽ ഒറ്റക്കായിപ്പോയ ശ്രുതിക്ക് സർക്കാർ റവന്യൂ വകുപ്പിൽ ജോലി നൽകി.