"വെർജിൻ ആകണം, പെൺസുഹൃത്തുക്കൾ വേണ്ട, പാചകം അറിയണം, 2 ലക്ഷം രൂപ വരുമാനം വേണം"; ഭാവി വരനെക്കുറിച്ചുള്ള സങ്കൽപം പങ്കു വച്ച് യുവതി

 

Freepik.com

Wedding Bells

"വെർജിൻ ആകണം, പെൺസുഹൃത്തുക്കൾ വേണ്ട, പാചകം അറിയണം, 2 ലക്ഷം രൂപ വരുമാനം വേണം"; ഭാവി വരനെക്കുറിച്ചുള്ള സങ്കൽപം പങ്കു വച്ച് യുവതി

ഇങ്ങനെയൊരു പുരുഷനെ ഞാനെവിടെ നിന്ന് കണ്ടെത്തും എന്നാണ് വേദിക കുറിച്ചിരിക്കുന്നത്.

MV Desk

ഭാവി വരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കു വച്ചു കൊണ്ടുള്ള യുവതിയുടെ പോസ്റ്റ് വൈറലാകുന്നു. വേദിക എന്ന എക്സ് ഹാൻഡിലിലൂടെയാണ് യുവതി സ്വന്തം സ്വപ്നങ്ങൾ പങ്കു വച്ചിരിക്കുന്നത്. വെർജിൻ ആയിരിക്കണം, മാസം രണ്ട് ലക്ഷം രൂപയെങ്കിലും വരുമാനം വേണം, സുന്ദരനായിരിക്കണം, 6 അടി ഉയരം, സ്ത്രീവിരുദ്ധൻ ആകരുത്, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുത്, പെൺ സുഹൃത്തുക്കൾ വേണ്ട, എവിടേക്കെങ്കിലും പോകും മുൻപ് എന്നോട് അനുവാദം ചോദിക്കണം, 24 മണിക്കൂറും ലൈവ് ലൊക്കേഷൻ പങ്കു വക്കണം, വിദേശയാത്രകൾക്ക് കൊണ്ടു പോകണം, പാചകം അറിഞ്ഞിരിക്കണം... ഇങ്ങനെയൊരു പുരുഷനെ മാത്രമേ വിവാഹം കഴിക്കൂ. ഇങ്ങനെയൊരു പുരുഷനെ ഞാനെവിടെ നിന്ന് കണ്ടെത്തും എന്നാണ് വേദിക കുറിച്ചിരിക്കുന്നത്.

പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്‍റുകളുമുണ്ട്. നിങ്ങൾ തേടുന്നത് മറ്റൊരു ഗ്രഹത്തിൽ നിന്നുള്ള ആരെയെങ്കിലും ആണോയെന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

കഥകളിൽ പോലും ഇത്തരത്തിൽ ഒരാൾ കാണില്ലെന്നും സോഷ്യൽമീഡിയ ഉപയോഗിക്കാൻ പാടില്ലെങ്കിൽ അദ്ദേഹം നിങ്ങളെ എങ്ങനെ കണ്ടെത്തുമെന്നും സ്വപ്നങ്ങളിൽ മാത്രം എന്നും ചിലർ കുറിച്ചിട്ടുണ്ട്. വീട്ടിൽ ഇരുന്ന് പാചകം ചെയ്യുന്ന ആൾക്ക് എങ്ങനെയാണ് 2 ലക്ഷം രൂപയുടെ ശമ്പളമുള്ള ജോലി ചെയ്യാനാകുക എന്നും ഒരാൾ കുറിച്ചിരിക്കുന്നു. 61,000 പേരാണ് പോസ്റ്റ് കണ്ടിരിക്കുന്നത്.

മോ‌ദിയുടെ കുഞ്ഞനുജത്തി തകൈചി; ഉഭയകക്ഷി ബന്ധം ശക്തമാക്കി ഇന്ത്യയും ജപ്പാനും

മദ്യം വാങ്ങാൻ തിരിച്ചറിയൽ കാർഡ്; പ്രായപരിധി കർ‌ശനമാക്കാൻ സർക്കാർ

എട്ട് പവന്‍റെ തൊണ്ടി മുതൽ മോഷ്ടിച്ചു; സിഐക്ക് സസ്പെൻഷൻ

നിര്‍മാണ ചെലവ് 12000 കോടി; ഒറ്റ മഴയില്‍ തകര്‍ന്ന് ഡല്‍ഹി-ഡെറാഡൂണ്‍ അതിവേഗ പാത

എൻട്രൻസ് പരീക്ഷയ്‌ക്കൊപ്പം പ്ലസ് ടു മാർക്കും: പരിഷ്കാരം പരിഗണനയിൽ