തിമിംഗലങ്ങളുടെ 200 വർഷത്തെ ആയുസിന്‍റെ രഹസ്യം കണ്ടെത്തി; മനുഷ്യായുസും വർധിപ്പിക്കാമെന്ന് പഠനം!

 

file image

Lifestyle

തിമിംഗലങ്ങളുടെ 200 വർഷത്തെ ആയുസിന്‍റെ രഹസ്യം കണ്ടെത്തി; മനുഷ്യായുസും വർധിപ്പിക്കാം!

തിമിംഗലങ്ങളുടെ ശരീരത്തിലെ പ്രത്യേക പ്രോട്ടീനുകളാണ് ഇവരുടെ ആയുസിന് പിന്നിലെ രഹസ്യമെന്നാണ് കണ്ടെത്തൽ

Namitha Mohanan

ലോകത്ത് ഏറ്റവുമധികം ആയുസുള്ള സസ്തനികളാണ് ബോഹെഡ് തിമിംഗലങ്ങൾ. 200 ഓളം വർഷമാണ് ഇവ ലോകത്ത് ജീവിക്കുന്നത്. ഇവയുടെ ശരീരത്തിലുള്ള പ്രത്യേക പ്രോട്ടീനുകളാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തൽ. ഈ കണ്ടെത്തൽ മനുഷ്യായുസ് വർധിപ്പിക്കാനായേക്കുമെന്ന വിദൂര സാധ്യതയിലേക്കാണ് വഴി തുറക്കുന്നത്.

ഇതേ പ്രോട്ടീനുകൾ ഉപയോഗിച്ച് മനുഷ്യന്‍റെ ആയുസ് വർധിപ്പിക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. നേച്ചർ ജേണലിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകളുള്ളത്. യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്ററിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ 'സിഐആർബിപി' എന്ന പ്രോട്ടീനാണ് ഈ ദീർഘായുസിനു പിന്നിലെ പ്രധാന ഘടകമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ പ്രോട്ടീൻ മനുഷ്യനിലുള്ളതിലും നൂറുമടങ്ങാണ് തിമിംഗലങ്ങളിലുള്ളത്. ജനിതകപരമായ പ്രശ്നങ്ങൾ നികത്താനും ഈ പ്രോട്ടീന് സാധിക്കും. മനുഷ്യരിൽ ഈ പ്രോട്ടീന്‍റെ അളവ് വർധിപ്പിക്കുന്നതിനായി ജീവിതശൈലി മാറ്റങ്ങൾ സഹായിക്കുമോ എന്ന് ശാസ്ത്രജ്ഞർ ആലോചിക്കുന്നുണ്ടെങ്കിലും ഇതിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.

'പ്രിൻസ് ഓൺ ഫയർ'; ധരംശാലയിൽ അഫ്ഗാൻ എരിഞ്ഞടങ്ങി

പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ 24 മണിക്കൂർ സമാധാന കരാർ പ്രസ്താവന തള്ളി ഇറാൻ

39-ാം വയസിൽ പുതു ചരിത്രമെഴുതി ഹിറ്റ്മാൻ; സച്ചിന്‍റെ റെക്കോഡ് തകർത്തു

'നിപയിൽ ഭയപ്പെടേണ്ട സാഹചര‍്യമില്ല'; പ്രതിരോധം പാളിയിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്കാരം ജൂലൈ 9ന്; പ്രഖ‍്യാപനവുമായി ഇറാൻ