.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ജീൻസിലെ കുഞ്ഞൻ പോക്കറ്റിന്‍റെ രഹസ്യം | Video
സ്ത്രീകളും പുരുഷന്മാരും പ്രായഭേദമന്യേ ഉപയോഗിക്കുന്ന വസ്ത്രമാണ് ജീൻസ്. ധരിക്കാൻ എളുപ്പമുള്ളതിനാൽ എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ടം ജീൻസിനോട് ഉണ്ട്. പല തരത്തിലുള്ള ജീൻസുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ജീൻസിൽ പ്രധാനമാണല്ലോ പോക്കറ്റുകൾ. എല്ലാ ജീൻസിലും ഒരേ വലുപ്പത്തിലായിരിക്കും പോക്കറ്റുകൾ ഉണ്ടാവുക. ഇതിനു പുറമെ, വലിയ പോക്കറ്റുകൾക്ക് മുകളിൽ ചെറിയ പോക്കറ്റുകളും ഉണ്ടാവാറുണ്ട്. പക്ഷെ, അത് എന്തിനാണെന് പലർക്കും അറിയില്ല. എന്തിനായിരിക്കും ഈ പോക്കറ്റ് വെച്ചിരിക്കുന്നത്?
ലേവി സ്‌ട്രോസ് കമ്പനിയാണ് ആദ്യമായി ഈ ചെറിയ പോക്കറ്റ് ഇറക്കിയത്. നേരത്തെ ഖനികളിൽ ജോലി ചെയ്തിരുന്നവരാണ് ജീൻസ് കൂടുതലും ധരിച്ചിരുന്നത്. തൊഴിലാളികൾ സമയം നോക്കുന്നതിനായി ചെറിയ പോക്കറ്റ് വാച്ച് കൈയിൽ സൂക്ഷിക്കുമായിരുന്നു. അത് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് ജീൻസിൽ ഈ ചെറിയ പോക്കറ്റ് നിർമിച്ച് തുടങ്ങിയത്. പിന്നീട് ബാക്കിയുള്ള ജീൻസ് കമ്പനികൾ എല്ലാ ജീൻസിലും ഇത് നല്കാൻ തീരുമാനിച്ചു. കാലക്രമേണ ഈ ചെറിയ പോക്കറ്റ് ജീൻസുകളുടെ ഭാഗം ആകാൻ തുടങ്ങി. പിൽക്കാലത്ത് പോക്കറ്റ് വാച്ചുകൾ ഒഴിവായതോടെ നാണയങ്ങളും മറ്റും സൂക്ഷിക്കാൻ ആണ് ഈ ചെറിയ പോക്കറ്റ് ഉപയോഗിക്കുന്നത്.