ക്വിൻ

 
Women

വരുമാനം 1.36 കോടി രൂപ, ജോലി വിഷപ്പാമ്പുകളെ വളർത്തൽ! അമ്പരപ്പിച്ച് ചൈനീസ് പെൺകുട്ടി

ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് ക്വിൻ വീട്ടിലേക്ക് തിരിച്ചെത്തി പാമ്പുകളെ വളർത്താൻ പിതാവിനൊപ്പം ചേർന്നത്.

നീതു ചന്ദ്രൻ

ബീജിങ്: വിഷപ്പാമ്പുകളെ വളർത്തി കോടികൾ സമ്പാദിക്കുന്ന ഒരു പെൺകുട്ടിയാണിപ്പോൾ ചൈനീസ് സമ‌ൂഹമാധ്യമങ്ങളിലെ താരം. ഒന്നും രണ്ടുമല്ല 60,000 വിഷപ്പാമ്പുകളെ വളർത്തുന്ന പെൺകുട്ടിക്ക് 1.36 കോടി രൂപയാണ് വരുമാനം. മുപ്പതുകാരിയായ ക്വിൻ ആണ് നഗരജീവിതം ഉപേക്ഷിച്ച് കുടുംബത്തിന്‍റെ പരമ്പരാഗത തൊഴിലിലേക്ക് തിരിഞ്ഞത്. ഗ്വാങ്സി പ്രവിശ്യയിലെ ഗ്വിലിനാണ് ക്വിന്നിന്‍റെ വീട്. ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് ക്വിൻ വീട്ടിലേക്ക് തിരിച്ചെത്തി പാമ്പുകളെ വളർത്താൻ പിതാവിനൊപ്പം ചേർന്നത്.

ഉഗ്ര വിഷമുള്ള പിറ്റ് വൈപ്പർ മുതൽ നിരവധി ഇനത്തിലുള്ള വിഷപ്പാമ്പുകളാണ് ക്വിനിന്‍റെ ശേഖരത്തിലുള്ളത്. ആയിരത്തിലധികം മൂർഖൻ പാമ്പുകൾ ഉണ്ട്. ചെറുപ്പം മുതലേ പാമ്പുകളോട് അടുത്തുള്ള ജീവിതമായതിനാൽ അപകടകരമാണെങ്കിൽ പോലും ഭയം തോന്നാറില്ലെന്ന് ക്വിൻ പറയുന്നു. തുടക്കത്തിൽ ക്വിൻ പാമ്പുവളർത്തലിൽ പങ്കാളിയാകുന്നതിനെ അച്ഛൻ എതിർത്തിരുന്നു. ജോലിയിലെ അപകടസാധ്യതകൾ മുൻനിർത്തിയായിരുന്നുവത്.

പക്ഷേ ഒറ്റയ്ക്ക് കച്ചവടം കൈകാര്യം ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ ക്വിന്നിന്‍റെ സഹായം തേടേണ്ടതായി വന്നു. ഇപ്പോൾ ക്വിൻ ആണ് കച്ചവടത്തിലെ പ്രധാനി. വിഷപ്പാമ്പുകൾക്ക് ഭക്ഷണം കൊടുക്കുന്നതടക്കം അപകടകരമാണ്. താൻ ജനിക്കുന്നതിനു മുൻപേ അച്ഛൻ വളർത്തിത്തുടങ്ങിയ പാമ്പുകൾ വരെ കൂട്ടത്തിലുണ്ടെന്ന് ക്വിൻ. പരമ്പരാഗത വൈദ്യശാസ്ത്രം പ്രകാരമുള്ള മരുന്നുകളെല്ലാം ക്വിൻ വിൽക്കുന്നുണ്ട്. ഉണക്കിയ പാമ്പ്, പിത്താശയം, പാമ്പിൻ എണ്ണ എന്നിവയെല്ലാം പ്രാദേശിക ഔഷധങ്ങളാണ്. പാമ്പുകളിൽ നിന്നെടുക്കുന്ന വിഷം ശാസ്ത്രീയ പഠനത്തിനും വൈദ്യശാസ്ത്ര പഠനത്തിനുമായി ഉപയോഗിച്ചു വരുന്നു.

ഉഗ്രവിഷമുള്ള പാമ്പുകളിൽ നിന്ന് മാസത്തിൽ രണ്ട് തവണ വിഷം വലിച്ചെടുക്കാറുണ്ട്. ഗ്രാമിന് 40 മുതൽ 200 യുവാൻ വരെയാണ് പാമ്പിൻ വിഷത്തിന്‍റെ വില. ഒരു പാമ്പിന്‍റെ ഇറച്ചിക്ക് 200 മുതൽ 300 യുവാൻ വരെയാണ് വില. പാമ്പിന്‍റെ വലുപ്പം കൂടും തോറും വിലയിലും വർധനയുണ്ടാകും. 1000 യുവാൻ വരെ ലഭിക്കാറുണ്ടെന്ന് ക്വിൻ. ‌എല്ലാ ചെലവുകളും കഴിച്ച് വർഷത്തിൽ പത്ത് ലക്ഷം യുവാൻ ( 1,36,02,100 രൂപ) വരെ വരുമാനമായി ലഭിക്കുന്നുണ്ടെന്നാണ് ക്വിന്നിന്‍റെ അവകാശവാദം. ദി ഗേൾ ഹു കളക്റ്റ്സ് സ്നേക് വീനം എന്ന പേരിൽ തന്‍റെ ജോലിയെക്കുറിച്ചുള്ള വിഡിയോകൾ ക്വിൻ പങ്കു വയ്ക്കുന്നുണ്ട്. നിരവധി പേരാണ് വിഡിയോ കാണുന്നത്.

മധ്യപ്രദേശ് രാജ‍്യസഭാ തെരഞ്ഞെടുപ്പ്: മീനാക്ഷി നടരാജന്‍റെ പത്രിക തള്ളി, തെര. കമ്മിഷൻ ആസ്ഥാനത്ത് പ്രതിഷേധവുമായി നേതാക്കൾ

ദീർഘ ഇടവേളയ്ക്ക് ശേഷം കെ.ടി. ജലീൽ അധ്യാപകനായി തിരിച്ചെത്തുന്നു

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി തുടരും; സംസ്ഥാന സമിതി യോഗത്തിൽ ധാരണ

അഭിഷേക് ബാനർജിയുടെയും മമതയുടെയും വസതികളിൽ ഒരേസമയം സിഐഡിയുടെ പരിശോധന

ഒമാന് നന്ദി പറഞ്ഞ് ഇന്ത്യ