ഉംലിങ് ലാ പാസിൽ 80കാരിയായ യാത്രക്കാരി

 
Women

പ്രായം തടസമല്ല, മനസാണ് കരുത്ത്; 80ാം വയസില്‍ 19,024 അടി ഉയരത്തിൽ എത്തിയ അമ്മൂമ്മയുടെ യാത്ര വൈറല്‍

ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമാണ് ഉംലിങ് ലാ പാസ്. ഓക്‌സിജന്‍റെ അളവ് വളരെ കുറവായ ഇവിടേക്ക് അതിസാഹസികര്‍ മാത്രമാണ് എത്തുന്നത്.

Sarath Nath MS

"ഈ പ്രായത്തില്‍ ഇനി എന്ത് യാത്ര ?' എന്ന ചോദ്യത്തിന് വാക്കുകള്‍ കൊണ്ടല്ല, പ്രവൃത്തി കൊണ്ടാണ് 80കാരിയായ ഒരു അമ്മൂമ്മ മറുപടി നല്‍കിയത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിള്‍ പാസായി അറിയപ്പെടുന്ന ലഡാക്കിലെ ഉംലിങ് ലാ പാസില്‍ (19,024 അടി) എത്തി അവര്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പുതിയ പ്രചോദനമായി മാറിയിരിക്കുകയാണ്.

ഛത്തീസ്ഗഡ് ആസ്ഥാനമായുള്ള ദി ട്രാവലിസ്റ്റ് എന്ന ട്രാവല്‍ കമ്പനിയാണ് ഈ അപൂര്‍വ നിമിഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. "മനസ് ചെറുപ്പമായിരിക്കുമ്പോള്‍ പ്രായം വെറും അക്കമാണ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. "80ാം വയസില്‍ ദാദിജി ഉംലിങ് ലായിലെത്തി. അവര്‍ ഒരു ലക്ഷ്യസ്ഥാനത്ത് മാത്രം എത്തിയതല്ല, സ്വപ്നങ്ങള്‍ക്ക് ഒരിക്കലും വിരമിക്കേണ്ടതില്ലെന്ന് ലോകത്തെ ഓര്‍മിപ്പിച്ചു' എന്ന വാക്കുകളും പോസ്റ്റിലുണ്ടായിരുന്നു.

മഞ്ഞുവീഴ്ചയും കൊടുംതണുപ്പും ഓക്‌സിജന്‍റെ വലിയ കുറവും നിറഞ്ഞ സാഹചര്യത്തിലും "ഉംലിങ് ലാ പാസ്' എന്ന ബോര്‍ഡിന് മുന്നില്‍ സന്തോഷത്തോടെ നില്‍ക്കുന്ന അമ്മൂമ്മയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. അമ്മൂമ്മയ്ക്ക് അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍.

ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമാണ് ഉംലിങ് ലാ പാസ്. ഓക്‌സിജന്‍റെ അളവ് വളരെ കുറവായ ഇവിടേക്ക് അതിസാഹസികര്‍ മാത്രമാണ് എത്തുന്നത്. ഉംലിങ് ലാ പാസില്‍ എത്തിച്ചേരുന്നത് വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.

ഹോർമുസിൽ വാണിജ്യ കപ്പലിനു നേരെ ഇറാന്‍റെ ആക്രമണം; ഇന്ത്യക്കാരനെ കാണാതായി

അയോധ്യ രാമക്ഷേത്ര കൊള്ള; രാജ്യവ്യാപക ഒപ്പുശേഖരണവുമായി എഎപി

ക്ഷേത്രത്തിൽ എത്തിയ വിശ്വാസികൾ മധുരം നൽകി; രാജസ്ഥാനിൽ കുരങ്ങുകൾക്ക് ചർമ രോഗം

അർജന്‍റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം കൈയിലിരുന്ന് പൊട്ടി; കോഴിക്കോട് സ്വദേശിയുടെ കൈവിരലുകൾ അറ്റു

കടയിൽ നിന്ന് വെള്ളം വാങ്ങിക്കുടിച്ചു, കുപ്പിയിലുണ്ടായിരുന്നത് ആസിഡ്; യുവതി ഗുരുതരാവസ്ഥയിൽ!