ഇനി പ്രോട്ടീൻ കോണ്ടത്തിലും, ലോകത്തിലെ ആദ്യ പ്രോട്ടീൻ കോണ്ടവുമായി ബീസ്റ്റ് ലൈഫ്; അമ്പരന്ന് സോഷ്യൽ മീഡിയ

 
Lifestyle

ഇനി പ്രോട്ടീൻ കോണ്ടത്തിലും, ലോകത്തിലെ ആദ്യ പ്രോട്ടീൻ കോണ്ടവുമായി ബീസ്റ്റ് ലൈഫ്; അമ്പരന്ന് സോഷ്യൽ മീഡിയ

കണ്ടന്‍റ് ക്രിയേറ്ററും ഫിറ്റ്നസ് കോച്ചുമായ ഗൗരവ് തനേജയുടെ ഉടമസ്ഥതയിലുള്ള ബീസ്റ്റ് ലൈഫ് ആണ് പുത്തൻ പരീക്ഷണവുമായി എത്തിയത്

Manju Soman

ജിം ഫ്രീക്കുകൾ ഭക്ഷണത്തിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് പ്രോട്ടീനായിരിക്കും. ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീൻ കൂടാതെ പ്രോട്ടീൻ പൗഡറുകളും ഇവർ ഉപയോഗിക്കും. എന്നാൽ ഇനി പ്രോട്ടീൻ ലൈംഗിക ജീവിതത്തിലും ഊർജം പകരും. സംഭവം എന്താണെന്നല്ലേ. ലോകത്തിലെ ആദ്യത്തെ പ്രോട്ടീൻ കോണ്ടം പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യൻ ഫിറ്റ്നസ് ബ്രാൻഡ്.

കണ്ടന്‍റ് ക്രിയേറ്ററും ഫിറ്റ്നസ് കോച്ചുമായ ഗൗരവ് തനേജയുടെ ഉടമസ്ഥതയിലുള്ള ബീസ്റ്റ് ലൈഫ് ആണ് പുത്തൻ പരീക്ഷണവുമായി എത്തിയത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പ്രോട്ടീൻ കോണ്ടം പുറത്തിറക്കുന്ന വിവരം ബ്രാൻഡ് അറിയിച്ചത്. നിങ്ങളുടെ രാത്രിയിലെ പ്രകടനത്തെ മെച്ചപ്പെടുത്താൻ ഞങ്ങൾ വരുന്നു എന്ന ക്യാപ്ഷനോടെയാണ് അനൗൺസ്മെന്‍റ് നടത്തിയത്. ചോക്ലേറ്റ്, സ്ട്രോബറി, വാനില എന്നീ ഫ്ലേവറുകളിലാണ് കോണ്ടം വരുന്നത്.

എന്തായാലും സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. എത്ര ഗ്രാം പ്രോട്ടീനാണ് ഒരു കോണ്ടത്തിലുള്ളത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ലാബിൽ ടെസ്റ്റ് ചെയ്തതാണോ എന്ന് ചോദിക്കുന്നവരുമുണ്ട്. അതിനിടെ ഏപ്രിൽ ഫൂളിന്‍റെ ഭാഗമായുള്ള പ്രാങ്കാണ് ഇതെന്നാണ് ഒരു വിഭാഗം പറയുന്നത്.

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾ പ്രായപൂർത്തിയാകാത്തവരുടെയും നഗ്ന ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു

'അഹിന്ദുക്കളുടെ മേൽ ഹിന്ദു നിയമം അടിച്ചേൽപ്പിക്കുന്നതിന് തുല‍്യം'; ഏകീകൃത സിവിൽ കോഡിനെതിരേ അസദുദ്ദീൻ ഒവൈസി