കുട്ടികൾക്കായി പുറത്തിറക്കിയ ടീ ഷർട്ടിനെതിരായ വിമർശനങ്ങൾക്ക് പിന്നാലെ വിപണിയിൽ നിന്നും പിൻവലിച്ച് സാറ 
Lifestyle

പാതി മുറിച്ച സ്ട്രോബെറിയുമായി ടീ ഷർട്ട്, ലൈംഗികച്ചുവയെന്ന് ആരോപണം; പിൻവലിച്ച് സാറ

രണ്ട് കുട്ടികളുടെ അമ്മയായ ലണ്ടന്‍ സ്വദേശി ലോറ വില്‍സണ്‍ ഈ ടീ ഷര്‍ട്ടിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ 'സാറ'യ്‌ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയർന്നത്

Namitha Mohanan

മാഡ്രിഡ്: കടുത്ത വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ ലൈംഗിക ചുവയുള്ള ടീ ഷർട്ട് വിപണിയിൽ നിന്നു പിൻവലിച്ച് പ്രമുഖ സ്പാനിഷ് വസ്ത്ര ശൃംഘലയായ സാറ ( zara ). കുട്ടികൾക്കായി പുറത്തിറക്കിയ ടീ ഷർട്ടിനെതിരേയാണ് വ്യാപക വിമർശനം ഉയർന്നത്.

വെള്ള നിറത്തിലുള്ള ടീഷർട്ടിൽ പാതി മുറിച്ച നിലയിലുള്ള അക ഭാഗവും പുറം ഭാഗവും കാണുന്ന സ്ട്രോബെറികളും ഒപ്പം ദി പെർഫെക്‌റ്റ് സ്നാക്, ടെയ്ക് എ ബൈറ്റ് എന്നീ വാചകങ്ങളും ഉൾപ്പെടുത്തിയിരുന്നു.

രണ്ട് കുട്ടികളുടെ അമ്മയായ ലണ്ടന്‍ സ്വദേശി ലോറ വില്‍സണ്‍ ഈ ടീ ഷര്‍ട്ടിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ 'സാറ'യ്‌ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയർന്നത്. കെന്‍റിലെ ഷോപ്പിങ് സെന്‍ററില്‍ കുട്ടികളുടെ വിഭാഗത്തിലാണ് ഈ ടീ ഷര്‍ട്ട് ലോറയുടെ ശ്രദ്ധയിൽ പെട്ടതോടെ ഇവർ ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.

സ്നാക് എന്ന വാക്ക് ലൈംഗികമായി ആകർഷകമായ വ്യക്തിയെ സൂചിപ്പിക്കാൻ ദ്വയാർഥത്തിൽ ഉപയോഗിക്കാറുണ്ട്. താൻ ഈ ടീ ഷർട്ടിലെ വാചകങ്ങൾ കണ്ടപ്പോൾ അസ്വസ്ഥയായി എന്ന് ചൂണ്ടിക്കാട്ടിയാണ് ലോറ വീഡിയോ പങ്കുവച്ചത്. കുട്ടികളുടെ വസ്ത്രത്തിൽ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് ശരിയല്ലെന്നും തനിക്കും പങ്കാളിക്കും ഈ പ്രയോഗങ്ങളോട് വിയോജിപ്പുണ്ടെന്നും അവർ വീഡിയോയിൽ വ്യക്തമാക്കുന്നു. പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ സാറയ്ക്കെതിരേ വിമർശനം ഉയർന്നത്.

നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

മംഗളൂരുവിനെ മൈസൂരുവിലേക്ക് മാറ്റി; പാലക്കാട് റെയ്ൽവേ ഡിവിഷണൽ ഓഫീസിൽ ഡിവൈഎഫ്ഐ പ്രതിഷേധം

നിജ്ജർ വധക്കേസിൽ നിർണായക വഴിത്തിരിവ്: കൊല്ലാൻ കാരണം ലഹരി കടത്തിയതെന്ന് ഗോൾഡി ബ്രാർ; ശബ്ദരേഖ പുറത്ത്

ട്രെയ്നിൽ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറി; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്

ഉള്ളി വില പിടിച്ചുനിർത്താൻ 'കാന്ദ എക്സ്പ്രസ്' കൊച്ചിയിലേക്കും!