സുഡിയോയിൽ അങ്ങനെയൊരു ഓഫർ ഇല്ല ഗൈസ്; റീൽസ് വിശ്വസിക്കരുത്

 
Lifestyle

സുഡിയോയിൽ അങ്ങനെയൊരു ഓഫർ ഇല്ല ഗൈസ്; റീൽസ് വിശ്വസിക്കരുത്

ഇൻസ്റ്റഗ്രാം റീൽസിലൂടെയാണ് സുഡിയോയിൽ ഓഫർ ഉണ്ടെന്ന് പ്രചരിച്ചിരുന്നത്.

MV Desk

സുഡിയോയിൽ ജൂലൈ ഒന്നു മുതൽ ഗംഭീര ഓഫർ ഉണ്ടെന്നുള്ള പ്രചാരണം വ്യാജം. വെറും 80 രൂപയ്ക്കു വരെ വസ്ത്രങ്ങളും മേക്കപ്പ് സാമഗ്രികളും ബാഗുകളും ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ വാങ്ങാമെന്ന പ്രചാരണമാണ് വ്യാജമാണെന്ന് സുഡിയോ ജീവനക്കാർ വ്യക്തമാക്കിയത്. ഇൻസ്റ്റഗ്രാം റീൽസിലൂടെയാണ് സുഡിയോയിൽ ഓഫർ ഉണ്ടെന്ന് പ്രചരിച്ചിരുന്നത്. ഇതു വിശ്വസിച്ച് ജൂലൈ 1ന് രാവിലെ തന്നെ സുഡിയോയിൽ എത്തിയവർ നിരാശരായി മടങ്ങി.

സുഡിയോയിൽ ഒരിടത്തും ഇത്തരത്തിലൊരു ഓഫർ ഇല്ലെന്നാണ് ജീവനക്കാർ പറയുന്നത്. ഓഫർ ഉണ്ടെന്നെഴുതിക്കൊണ്ടുള്ള റീൽസിനു താഴെ നിരവധി പേർ ഇക്കാര്യം വ്യാജമാണെന്നും നുണയാണെന്നും കമന്‍റ് ചെയ്തിട്ടുണ്ട്.

വിലക്കുറവിൽ ഫാഷനബിൾ വസ്ത്രങ്ങൾ ലഭിക്കുന്നതിനാൽ ജെൻസികൾ ഉൾപ്പെടെയുള്ളവരുടെ പ്രിയപ്പെട്ട ഇടമാണ് സുഡിയോ. പ്രധാന നഗരങ്ങളിലെല്ലാം സുഡിയോയുടെ ഔട്ട്‌ലെറ്റുകളുമുണ്ട്. സാധാരണയായി ഓഗസ്റ്റിലാണ് സുഡിയോയിൽ ഓഫർ ആരംഭിക്കാറുള്ളതെന്നും എന്നാൽ ഇത്തവണ ജൂലൈയിൽ തന്നെ ആരംഭിക്കുമെന്നുമുള്ള കുറിപ്പോടെയാണ് റീൽസ് പ്രചരിച്ചിരുന്നത്.

ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച

ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനാവാല പാർട്ടി വിട്ടു; സാമ്പത്തികവും വ്യക്തപരവുമായ പ്രശ്നങ്ങൾ കാരണമെന്ന് വിശദീകരണം

പശ്ചിമ ബംഗാളിലെ ഹോട്ടലിൽ തീപിടിത്തം; 7 പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരുക്ക്

പാലക്കാട്ട് വൻ ലഹരി വേട്ട; യുവതി അടക്കം മൂന്നുപേർ പിടിയിൽ

വന്ദേമാതരത്തെ അപമാനിച്ചെന്ന് പരാതി; സോണിയ ഗാന്ധിക്കെതിരേ കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്