സി.എസ്. വെങ്കിടേശ്വരൻ, ആദം അയ്യൂബ്, സലീം കുരിക്കളകത്ത്, എം.കെ. അൻസാർ എന്നിവർ വാർത്താസമ്മേളനത്തിൽ.

 
Literature

തനിമ പുരസ്കാരം എ. ചന്ദ്രശേഖറിന്

കാലിക പ്രസക്തിയുള്ളതും അർഹിക്കുന്ന നിരൂപക ശ്രദ്ധ ലഭിച്ചിട്ടില്ലാത്തതുമായ ഒരു പ്രമേയത്തിലൂടെ സമകാലിക മലയാള സിനിമ സംസ്കാരത്തെ വിശകലനം ചെയ്യുന്ന ഗ്രന്ഥം.

Kochi Bureau

കൊച്ചി: തനിമ കലാസാഹിത്യവേദി കേരള നൽകുന്ന പതിനൊന്നാമത് തനിമ പുരസ്കാരം എ. ചന്ദ്രശേഖർ രചിച്ച 'പോസ്റ്റ് ട്രൂത്ത് സിനിമ' എന്ന ഗ്രന്ഥത്തിന്. 2023 മുതൽ 2025 വരെ പ്രസിദ്ധീകരിച്ച സിനിമ നിരൂപണ പുസ്തകങ്ങളാണ് പുരസ്കാരത്തിനു പരിഗണിച്ചത്.

സി.എസ്. വെങ്കിടേശ്വരൻ ചെയർമാനും ആദം അയൂബ്, ശ്രീദേവി പി. അരവിന്ദ് അംഗങ്ങളുമായ സമിതിയാണ് പുരസ്കാരാർഹമായ കൃതി തെരഞ്ഞെടുത്തത്. കാലിക പ്രസക്തിയുള്ളതും അർഹിക്കുന്ന നിരൂപക ശ്രദ്ധ ലഭിച്ചിട്ടില്ലാത്തതുമായ ഒരു പ്രമേയത്തിലൂടെ സമകാലിക മലയാള സിനിമ സംസ്കാരത്തെ വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം സാമൂഹികവും രാഷ്ട്രീയവും കലാപരവുമായ ഒട്ടേറെ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെന്ന് ജൂറി വിലയിരുത്തി.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് ഗ്രന്ഥത്തിന്‍റെ പ്രസാധകർ. പതിനായിരം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ അവസാനവാരം കൊച്ചിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കും. സംസ്ഥാന സിനിമ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ച മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ചന്ദ്രശേഖർ തിരുവനന്തപുരം ജില്ലയിലെ വട്ടവിള സ്വദേശിയാണ്. ഭാര്യ: അമ്പിളി, മകൾ: ഡോ. അപർണ.

റിക്കിൾടൺ–തിലക് വെടിക്കെട്ട്; അവസാന ഓവറിൽ പഞ്ചാബിനെ തകർത്തു മുംബൈയ്ക്ക് ആശ്വാസ ജയം

പശ്ചിമ ബംഗാളിലെ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നത് ഇനി മുതൽ നിർബന്ധം

സിഎൽപി യോഗം ഒഴിവാക്കി; രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക്

ലോക്ഭവനിലെത്തി ഗവർണറെ കണ്ട് വി.ഡി. സതീശൻ

പഞ്ചസാര കയറ്റുമതി വിലക്കി കേന്ദ്രം; സെപ്റ്റംബർ 30 വരെ നിരോധനം