അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം.
ദുബായ്: അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ സ്മരണാർഥം യൂണിക് ഫ്രണ്ട്സ് ഓഫ് കേരള (യുഎഫ്കെ) സംഘടിപ്പിക്കുന്ന പത്താമത് അസ്മോ പുരസ്കാരത്തിനായി കഥകളും കവിതകളും ക്ഷണിച്ചു.
യുഎഇയിൽ താമസിക്കുന്ന മലയാളി എഴുത്തുകാർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകളായിരിക്കണം സമർപ്പിക്കേണ്ടത്. മികച്ച ഒരു കഥയും ഒരു കവിതയും പുരസ്കാരത്തിനായി തെരഞ്ഞെടുക്കുമെന്ന് സംഘാടകർ.
ഒരു മത്സരാർഥിയിൽ നിന്ന് ഒന്നിലധികം കഥകളോ കവിതകളോ സ്വീകരിക്കില്ല. രചനകൾ ജൂലൈ 31നകം artsteamufk@gmail.com എന്ന ഇ-മെയിൽ മുഖേന അയയ്ക്കണം.
സാഹിത്യരംഗത്ത് പ്രവാസി മലയാളികളുടെ സൃഷ്ടിപരമായ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അസ്മോ പുരസ്കാരം സംഘടിപ്പിക്കുന്നത്.
വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ 050 423 8952, 056 957 8500