കുഴൂർ വിത്സൺ, പി. ഷൈമ 

 
Literature

കുഴൂർ വിത്സന്‍റെ വയലറ്റിനുള്ള കത്തുകളുടെ ഇംഗ്ലിഷ് പരിഭാഷ പ്രകാശനം ഷാർജ പുസ്തകോത്സവത്തിൽ

വയലറ്റിനുള്ള കത്തുകൾ' ഇതിനോടകം നാലു പതിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

UAE Correspondent

ഷാർജ: കവി കുഴൂർ വിത്സന്‍റെ പ്രശസ്തമായ 'വയലറ്റിനുള്ള കത്തുകൾ' എന്ന കവിതാ സമാഹാരത്തിന്‍റെ ഇംഗ്ലിഷ് പതിപ്പ് 'ലെറ്റേഴ്സ് ടു വയലറ്റ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. നവംബർ 11 ന് വൈകിട്ട് 6 മണിക്ക് ഹാൾ നമ്പർ 7 റൈറ്റേഴ്സ് കോൺഫറൻസ് ഹാളിലാണ് പ്രകാശനം. കവി ചിഞ്ചു റോസ സോർബ 'ലെറ്റേഴ്സ് ടു വയലറ്റ്' പ്രകാശനം ചെയ്യും. പി. ഷൈമയാണു പുസ്തകത്തിന്‍റെ പരിഭാഷക.

സൈകതം ബുക്സ് 2016 ൽ പ്രസിദ്ധീകരിച്ച 'വയലറ്റിനുള്ള കത്തുകൾ' ഇതിനോടകം നാലു പതിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകമാണ് 2016 ൽ കുഴൂർ വിത്സന് കേരള സംസ്ഥാന സർക്കാരിന്‍റെ ലിറ്ററേച്ചർ യൂത്ത് ഐക്കൺ പുരസ്കാരം നേടിക്കൊടുത്തത് .

ഇംഗ്ലിഷിനു പുറമെ സ്പാനിഷിലേക്കും വയലറ്റിനുള്ള കത്തുകൾ വിവർത്തനം ചെയ്തിട്ടുണ്ട്. ആമസോൺ ഉൾപ്പെടെയുള്ള ഓൺലൈൻ സ്റ്റോറുകളിൽ 'ലെറ്റേഴ്സ് ടു വയലറ്റ്' ലഭ്യമാണ്. വയലറ്റിനുള്ള കത്തുകൾ ഷാർജ പുസ്തകോത്സവത്തിൽ സൈകതം സ്റ്റാളിൽ (ZD10) ലഭ്യമാകും.