ജി. കണ്ണനുണ്ണി

 
Literature

ജി. കണ്ണനുണ്ണിക്ക് കേരള ബാലസാഹിത്യ അക്കാഡമി പുരസ്‌കാരം

പതിനായിരം രൂപയും പ്രശംസ പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം

MV Desk

തിരുവനന്തപുരം: കേരള ബാലസാഹിത്യ അക്കാഡമിയുടെ ബാലകഥ പുരസ്‌കാരം ജി. കണ്ണനുണ്ണിയുടെ ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും എന്ന ലഹരിവിരുദ്ധ ബാലസാഹിത്യ പുസ്തകത്തിന് ലഭിച്ചു. പതിനായിരം രൂപയും പ്രശംസ പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ. കെ. ശ്രീകുമാർ, ഡോ. സാബു കോട്ടുക്കൽ, റോസ് മേരി,സുനിൽ സി ഇ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്. ഓഗസ്റ്റ്‌ എട്ടിന് തൃശൂർ സാഹിത്യ അക്കാഡമിയിൽ രാവിലെ പത്തുമണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത കവി കെ.ജി. ശങ്കരപിള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

ലഹരി മാഫിയ കുട്ടികളെ എങ്ങനെയൊക്കെ സമീപിക്കാം എന്നും എങ്ങനെ അതിൽ നിന്ന് രക്ഷ നേടാം എന്നും കുഞ്ഞുമക്കൾക്കും രക്ഷിതാക്കൾക്കും പറഞ്ഞു നിൽക്കുന്ന 12 കഥകളുടെ സമാഹാരമാണ് ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും എന്ന പുസ്തകം. ലഹരിക്കെതിരേ ആഞ്ഞടിക്കുന്ന എക്സൈസ് ഇൻസ്പെക്റ്ററായ ഹീറോ ഡാഡിയാണ് പുസ്തകത്തിലെ ഹീറോ അതിലേക്ക് വഴിതെളിക്കുന്ന കുഞ്ഞൻ ബ്രോയും കൂടെയുണ്ട്.

ഈ വർഷത്തെ എസ്.കെ. പൊറ്റക്കാട് ബാലസാഹിത്യ പുരസ്കാരം, ഭാഷാശ്രീ പുരസ്കാരം എന്നിവയും ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും സ്വന്തമാക്കിയിരുന്നു. എക്സൈസ് വകുപ്പിൽ നിന്നും വളരെ വലിയ സ്വീകാര്യതയാണ് ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും എന്ന പുസ്തകത്തിന് ലഭിച്ചത്. ആലപ്പുഴ വളവനാട് സ്വദേശിയാണ് ബാലസാഹിത്യകാരനും, മിമിക്രി കലാകാരനും, റേഡിയോ അവതാരകനുമായ ജി. കണ്ണനുണ്ണി. കണ്ണനുണ്ണിയുടെ മ്മള് ഒരു കഥ പറയട്ട് എന്ന ബാലസാഹിത്യ പുസ്തകത്തിന് കഴിഞ്ഞ വർഷത്തെ യു.എ. ഖാദർ ബാലസാഹിത്യ പുരസ്കാരവും തേടിയെത്തി.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും