'യത്തീങ്കുട്ടി'യുടെ കവർ എസ് ആൻഡ് സെഡ് ഗ്രൂപ്പ് മാനെജിങ് ഡയറക്റ്റർ സി.ടി. ഷംസു സമാൻ പ്രകാശനം ചെയ്തു.

 
Literature

ഹംസ കൊല്ലത്തിന്‍റെ ആത്മകഥ; 'യത്തീങ്കുട്ടി' കവർ പ്രകാശനം ചെയ്തു

ജനിക്കും മുമ്പേ പിതാവിനെ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്‍റെയും പത്തൊൻപതാം വയസിൽ വിധവയായ ഉമ്മയുടെയും ജീവിതപോരാട്ടമാണ് 'യത്തീങ്കുട്ടി'യുടെ പ്രമേയം

UAE Correspondent

ദുബായ്: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ഹംസ കൊല്ലത്തിന്‍റെ ആത്മകഥ 'യത്തീങ്കുട്ടി'യുടെ കവർ എസ് ആൻഡ് സെഡ് ഗ്രൂപ്പ് മാനെജിങ് ഡയറക്റ്റർ സി.ടി. ഷംസു സമാൻ പ്രകാശനം ചെയ്തു. വസീം യൂസഫ് ബട്ട്, ഗണേഷ് കൃഷ്ണ, അഷ്ഫ് കുറ്റിപ്പുറത്ത്, നാൻസി സൽമാൻ, റോസിൻ ജോൺ, മുഹമ്മദ്‌ റിജാസ്, റാഷിദ് കൈക്കോളം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഓൺലൈനായി സംഘടിപ്പിച്ച കവർ പ്രകാശനത്തിൽ പ്രമുഖ എഴുത്തുകാരായ ഇ.കെ. ദിനേശൻ ഓർക്കാട്ടേരി, റിഹാൻ റാഷിദ്, വെള്ളിയോടൻ, റസീന കെ.പി., ഗിഫു മേലാറ്റൂർ, മുഖ്താർ ഉദരംപൊയിൽ, ഷിയാസ് അഹമ്മദ് എന്നിവർ പങ്കാളികളായി.

ജനിക്കും മുമ്പേ പിതാവിനെ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്‍റെയും പത്തൊൻപതാം വയസിൽ വിധവയായ ഉമ്മയുടെയും ജീവിതപോരാട്ടമാണ് 'യത്തീങ്കുട്ടി'യുടെ പ്രമേയം. 340 പേജുകളുള്ള പുസ്തകത്തിന്‍റെ പ്രസാധകർ ചെമ്മാട് ആസ്ഥാനമായുള്ള ബുക്ക് പ്ലസാണ്.

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുസ്തകം ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂൾ സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായ ഹംസ കൊല്ലത്ത് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി സ്വദേശിയാണ്.