പയസ്വിനിയുടെ അക്ഷരനിർഝരി സൂവനീറിൻ്റെ കവർ കെ.കെ. രമ എംഎൽഎ പ്രകാശനം ചെയ്തു

 
Literature

പയസ്വിനിയുടെ അക്ഷരനിർഝരി സൂവനീറിൻ്റെ കവർ കെ.കെ. രമ എംഎൽഎ പ്രകാശനം ചെയ്തു

ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ പി.കെ. ശശി അധ്യക്ഷത വഹിച്ചു

MV Desk

വടകര: പയസ്വിനിയുടെ അക്ഷരനിർഝരി സൂവനീറിൻ്റെ കവർ വടകര കളിക്കളം ഹാളിൽ കെ.കെ. രമ എംഎൽഎ പ്രകാശനം ചെയ്തു. ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ പി.കെ. ശശി അധ്യക്ഷത വഹിച്ചു.

സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. വാസവൻ മുഖ്യാതിഥിയായിരുന്നു.

ടി.കെ. വിജയരാഘവൻ, പുറന്തോടത്ത് സുകുമാരൻ, സത്യൻ കാവിൽ, ഡോ. എം. മുരളീധരൻ, മണലിൽ മോഹനൻ, ടി.വി. അരുണാചലം, സി. കുമാരൻ, എൻ. രാധാകൃഷ്ണൻ, കെ.പി. സുനിൽ കുമാർ, വി.ടി. സദാനന്ദൻ എന്നിവർ സംസാരിച്ചു.