താളത്തിനൊത്ത് തുള്ളുന്ന ഇലകൾ | കവിത AI wing | Metro Vaartha
Literature

താളത്തിനൊത്ത് തുള്ളുന്ന ഇലകൾ | കവിത

പ്രസാദ് കാക്കശ്ശേരി എഴുതുന്നു

MV Desk

പ്രസാദ് കാക്കശ്ശേരി

വെയിൽ കനക്കുമ്പോൾ

വാടാതിരിക്കുവാൻ

വേരാഴമെത്തുന്ന

ശ്വാസവേഗങ്ങളെ

ധ്യാനിച്ചുണർത്തൂ ...

കാർന്നു തിന്നാന -

ടുക്കുന്നൊരാർത്തികൾ

നീർ ഞരമ്പിനാൽ

ബലം വെച്ചൊടുക്കൂ

വേര് നേരിനെ

പ്രാർത്ഥിച്ചെടുക്കൂ ...

പൂക്കളെ കൺപാർത്ത്

പഴുത്തും കരിഞ്ഞും

അടരുന്നതൊക്കെ മറക്കൂ ..

ഉള്ളിലേറ്റൂ ഗന്ധബോധവിശ്രാന്തി

ശാന്തിമന്ത്രം ഉരുവിട്ടിരിക്കൂ..

തളിരിലകൾ

തരളജീവിതകാന്തികൾ

വെറുതെ തുള്ളിച്ച്

രസിച്ചാർത്തു വീശുന്നു

ജീവനകലയുടെ

മാന്ത്രികൻ കാറ്റ് !

പ്രസാദ് കാക്കശ്ശേരി

കളരിക്കൽ, കാക്കശ്ശേരി, തൃശൂർ - 680 511

Mob: 9495884210

'ഒരുമിച്ച് മുന്നേറാം നവകേരളത്തിനായി'; വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ‍്യമന്ത്രി

''ഹൈന്ദവ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് ആരെയും വിലക്കരുത്''; ജസ്റ്റിസ് ബി.വി. നാഗരത്ന

" ഭ്രാന്തൻ മനുഷ്യൻ സിദ്ധാന്തം": റിച്ചാർഡ് നിക്സൺ മുതൽ ഡോണൾഡ് ട്രംപ് വരെ

75.1 %, കുതിച്ചുയർന്ന് പോളിങ്; സമയം അവസാനിച്ചിട്ടും ബൂത്തുകളിൽ വലിയ ക്യൂ

''6 ലക്ഷം ഫോളോവേഴ്സ് ഉള്ള പേജ് പൊലീസ് പൂട്ടിച്ചു, പിണറായിക്ക് വേണ്ടി പണിയെടുക്കുന്ന ഏതവനായാലും കോടതി കയറ്റും'': അഖിൽ മാരാർ