അനിൽ രാമപുരത്തിന്‍റെ 'ഞാൻ കണ്ട കുറെ മനുഷ്യർ' പ്രകാശനം ചെയ്തു

 
Literature

അനിൽ രാമപുരത്തിന്‍റെ 'ഞാൻ കണ്ട കുറെ മനുഷ്യർ' പ്രകാശനം ചെയ്തു

10 ചെറുകഥകളാണ് പുസ്തകത്തിലുള്ളത്.

Local Desk

കോട്ടയം: പ്രവാസി മലയാളി അനിൽ രാമപുരം രചിച്ച 'ഞാൻ കണ്ട കുറെ മനുഷ്യർ' എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ പുസ്തക പ്രകാശനം നിർവഹിച്ചു. ചലച്ചിത്ര നടൻ ഗിന്നസ് പക്രു പുസ്തകം ഏറ്റുവാങ്ങി. രാമപുരം പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശാന്താറാം അധ്യക്ഷത വഹിച്ചു. വയലാർ ശരത്ചന്ദ്ര വർമ മുഖ്യ പ്രഭാഷണം നടത്തി.

അയർലൻഡിൽ നഴ്സായി ജോലി നോക്കുന്ന അനിൽ രാമപുരം തന്‍റെ ജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തിത്വങ്ങളെക്കുറിച്ചാണ് കഥാ സമാഹാരം പുറത്തിറക്കിയത്. 10 ചെറുകഥകളാണ് പുസ്തകത്തിലുള്ളത്. യാന്ത്രികമായ പ്രവാസ ജീവിതത്തിന്‍റെ ഒറ്റപ്പെടലിൽ ജോലിയുടെ ഇടവേളകളിൽ ലഭിച്ച സമയങ്ങളിലാണ് അനിൽ പുസ്തക രചന പൂർത്തിയാക്കിയത്. പുസ്തകം ഏറ്റുവാങ്ങിയ ഗിന്നസ് പക്രുവിനെപ്പറ്റിയും, 'അത്ഭുത മനുഷ്യൻ' എന്ന പേരിൽ ഒരു കഥ പുസ്തകത്തിലുണ്ട്.

അയർലൻഡിലെ ഗവ. ഹോസ്പിറ്റൽ ക്ലിനിക്കൽ നഴ്സിങ് മാനേജരായി ജോലി നോക്കുന്ന ഭാര്യ ജൂഡിയും, ഏക മകൾ ആൻഡ്രിയയുമാണ് എഴുത്തിന് കരുത്തായതെന്ന് അനിൽ പറയുന്നു. മാൻ ബുക്കർ പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ട 'മഗ്ദലനയുടെ പെൺസുവിശേഷത്തിന്‍റെ' രചയിതാവ് അഡ്വ. രതീദേവി ഷിക്കാഗോയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ചിത്രരശ്മി ബുക്സാണ് പ്രസാധകർ.

പറങ്കിപ്പടയ്ക്ക് കോംഗോക്കെണി

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി; പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നു

മാസപ്പടിക്കേസിൽ വീണ വിജയന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി

അടിച്ചത് 402, ജയിച്ചത് 170 റൺസിന്; ഇന്ത്യക്ക് പരമ്പര

തിരുനാമകീര്‍ത്തനം മലയാളിക്ക് നൽകിയ ഫാ. മൈക്കിള്‍ പനച്ചിക്കലച്ചന്‍റെ സംസ്‌കാരം വ്യാഴാഴ്ച 2 മണിക്ക്