ശിശുദിനത്തിൽ രണ്ട് വിദ്യാർഥികളുടെ പുസ്തക പ്രകാശനം ഷാർജ പുസ്തകമേളയിൽ.

 
Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർഥികളുടെ പുസ്തക പ്രകാശനം ഷാർജ പുസ്തകമേളയിൽ

ഫലീഹ ഫിറോസ് രചിച്ച 'The Vigilant Voice', അമൻ മുഹമ്മദ് രചിച്ച '21 Days That Built a Creative Constructor' എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

UAE Correspondent

ഷാർജ: രണ്ട് വിദ്യാർഥികൾ രചിച്ച പുസ്തകങ്ങൾ ശിശുദിനത്തോടനുബന്ധിച്ച് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഫലീഹ ഫിറോസ് രചിച്ച 'The Vigilant Voice', അമൻ മുഹമ്മദ് രചിച്ച '21 Days That Built a Creative Constructor' എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

ഷാർജ ബുക്ക് അഥോറിറ്റി എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടിവ് മോഹൻകുമാർ, അമൻ മുഹമ്മദിന്‍റെ മാതാവ് ഫാത്തിമ നുസൈമക്ക് പുസ്തകം കൈമാറി '21 Days That Built a Creative Constructor' പ്രകാശനം ചെയ്തു.

കെഎൻഎം പബ്ലിക്കേഷൻസ് മാനേജിങ് എഡിറ്റർ എ. അസ്ഗറലി, ഇ. അബ്ദുൽ മജീദ് പാലപ്പെറ്റയ്ക്ക് നൽകിയാണ് 'The Vigilant Voice' എന്ന പുസ്തകം പ്രകാശനം ചെയ്തത്.

പ്രകാശന ചടങ്ങിൽ എ. അസ്ഗറലി, അമൻ മുഹമ്മദ്, മുജീബ് എടവണ്ണ, അബ്ദുൽ വാഹിദ് മയ്യേരി, ഹുസൈൻ കക്കാട്, ഫലീഹ ഫിറോസ്, ഫിറോസ് ഇളയേടത്ത്, അബു ഷമീർ, മുജീബ് എക്സൽ, യാസർ അറഫാത്ത്, ഷമീം മാറഞ്ചേരി എന്നിവർ പ്രസംഗിച്ചു. നിയാസ് മോങ്ങം പരിപാടി നിയന്ത്രിച്ചു.