വയലാർ അവാർഡ് സ്വന്തമാക്കി ആർ. രാജശ്രീയുടെ ആത്രേയകം

 
Literature

വയലാർ അവാർഡ് സ്വന്തമാക്കി ആർ. രാജശ്രീയുടെ 'ആത്രേയകം'

മഹാഭാരതത്തിലെ അപ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ നടത്തുന്ന അന്വേഷണമാണ് ആത്രേയകം.

നീതു ചന്ദ്രൻ

തിരുവനന്തപുരം: അമ്പതാമത് വയലാർ അവാർഡ് സ്വന്തമാക്കി ആർ. രാജശ്രീയുടെ ആത്രേയകം എന്ന നോവൽ. വയലാൽ രാമവർ മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. തലശേരി ഗവൺമെന്‍റ് ബ്രണ്ണൻ കോളെജ് മലയാളം വിഭാഗം അധ്യാപികയായ രാജശ്രീയുടെ രണ്ടാമത്തെ നോവലാണ് ആത്രേയകം.

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന ആദ്യ നോവലിന് 2021ലെ കേരള സാഹിത്യ പുരസ്കാരം ലഭിച്ചിരുന്നു. നായികാ നിർമിതി- വഴിയും പൊരുളും, അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും, ക‌ൃഷ്ണനു വേണ്ടിയുണ്ടായ പെണ്ണുങ്ങൾ തുടങ്ങിയ പുസ്തങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ അപ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ നടത്തുന്ന അന്വേഷണമാണ് ആത്രേയകം.

ഒ.വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി. വിജയകുമാർ എന്നിവരാണ് പുരസ്കാര നിർണയം നടത്തിയത്. ഒക്റ്റോബർ 27ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിക്കും.