റോബർട്ട് കിയോസാകി

 
Literature

1.2 ബില്യൺ ഡോളർ കടത്തിലാണെന്ന് 'റിച്ച് ഡാഡി പുവർ ഡാഡി' രചയിതാവ്

ഗെറ്റ് റിച്ച് എജ്യുക്കേഷൻ പോഡ്കാസ്റ്റിലാണ് റോബർട്ട് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നീതു ചന്ദ്രൻ

കടത്തിൽ മുങ്ങി പ്രശസ്ത മോട്ടിവേഷൻ എഴുത്തുകാരനായ ‌റോബർട്ട് കിയോസാകി. ആഗോളതലത്തിൽ വലിയ രീതിയിൽ വിറ്റഴിഞ്ഞ റിച്ച് ഡാഡ് പുവർ ഡാഡ് എന്ന സെൽഫ് ഹെൽപ്, പേഴ്സണൽ ഫിനാൻസ് പുസ്തകത്തിന്‍റെ രചയിതാവാണ് റോബർട്ട്. 1.2 ബില്യൺ ഡോളറിന്‍റെ കടമാണ് 79കാരനായ റോബർട്ടിനുള്ളത്. 1997ൽ ഇറങ്ങിയ പുസ്തകത്തിന്‍റെ 44 മില്യൺ കോപ്പികളാണ് ആഗോളതലത്തിൽ വിറ്റഴിഞ്ഞത്.

ഗെറ്റ് റിച്ച് എജ്യുക്കേഷൻ പോഡ്കാസ്റ്റിലാണ് റോബർട്ട് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വരുമാനമുണ്ടാക്കാവുന്ന തരത്തിലുള് ആസ്തികൾ വാങ്ങിക്കുന്നതിനായി കടം വാങ്ങുന്നത് നല്ലതാണെന്നാണ് റോബർട്ടിന്‍റെ വാദം. ആസ്തിയുടെ മൂല്യം കൂടുമ്പോൾ അവ ഈടുവെച്ച് വായ്പയെടുക്കുന്ന രീതിയാണ് കിയോസാക്കി പിന്തുടരുന്നത്.

വായ്പയിലൂടെ ലഭിക്കുന്ന തുകയെ, ആസ്തി വിൽക്കുന്നതിന് പകരം നികുതിരഹിത വരുമാനമായാണ് അദ്ദേഹം കണക്കാക്കുന്നത്. കൂടാതെ, ഒരു ഇടപാട് പരാജയപ്പെട്ടാൽ അത് മറ്റൊന്നിനെ ബാധിക്കാതിരിക്കാൻ ഓരോ നിക്ഷേപത്തെയും പ്രത്യേകം എൽഎൽസി കമ്പനികളിലായാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. എന്നാൽ മറ്റാരും തന്നെ മാതൃകയാക്കി എടുത്തു ചാടി ഈ രീതി പിന്തുടരരുതെന്നും അദ്ദേഹം പറയുന്നു. 1974 മുതൽ നിരന്തരം പഠനം നടത്തിയതിനു ശേഷമാണ് ഞാനീ രീതി പ്രാവർത്തികമാക്കിയത്. നിങ്ങളിത് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതേക്കുറിച്ച് ആദ്യം പഠനം നടത്തേണ്ടതാണ് എന്നും കിയാസാകി പറയുന്നു.

സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി

പട്ടായയിൽ അടിച്ചുപൊളിക്കാൻ യുഎസ് സൈനികരെത്തി; തായ്‌ലാൻഡിൽ നങ്കൂരമിട്ട് യുഎസ്എസ് എബ്രഹാം ലിങ്കൺ

ഓണം തൂക്കി കുടുംബശ്രീ!!! 44.89 കോടിയുടെ വിറ്റുവരവ്

അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി മെട്രൊ മൂന്നാം ഘട്ടം; നായത്തോടും അരീക്കലും സ്റ്റോപ്പ്