ബഷീർ ചാവക്കാട്

 
Literature

'കടപ്പുറത്തൊരു ബഷീറി'ന്‍റെ രണ്ടാം പതിപ്പ് പ്രകാശനം ഷാർജയിൽ

നവംബർ 11ന് വൈകുന്നേരം 6 മണിക്ക് ഹാൾ നമ്പർ 7 ലെ റൈറ്റേഴ്സ് ഹാളിൽ ആണ് പ്രകാശനം .

UAE Correspondent

ഷാർജ: ചുരുങ്ങിയ കാലം കൊണ്ട് വായനക്കാരുടെ ഇടയിൽ സ്വീകാര്യത നേടിയ കടപ്പുറത്ത് ഒരു ബഷീർ എന്ന പുസ്തകത്തിന്‍റെ രണ്ടാം പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. നവംബർ 11ന് വൈകുന്നേരം 6 മണിക്ക് ഹാൾ നമ്പർ 7 ലെ റൈറ്റേഴ്സ് ഹാളിൽ ആണ് പ്രകാശനം .

പ്രകാശനത്തിൽ പങ്കുചേരാൻ മത്സ്യത്തൊഴിലാളി കൂടിയായ ബഷീർ ചാവക്കാട് നിന്നും ഷാർജയിലെത്തും. സുഹൃത്തുക്കളുടെയും അടുപ്പമുള്ളവരുടെയും സഹകരണത്തോടെയാണ് ബഷീറിന്‍റെ ഷാർജ സന്ദർശനം .

പ്രധാനമായും കടൽ മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ് പുസ്തകത്തിൽ. കൈപ്പട ബുക്സ് ആണ് പ്രസാധകർ . നവംബർ 5 മുതൽ 14 വരെ എഴുത്തുകാരൻ യുഎഇ യിൽ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ബഷീർ ചാവക്കാട് +91 90486 10038