'മഴമാപിനിയുടെ അതിരുകൾക്കപ്പുറം' കവിതാ സമാഹാരം പ്രകാശിതമായി
ഷാർജ: നിഷാദ് നിലയ്ക്കാമുക്കിന്‍റെ ആദ്യ കവിതാ സമാഹാരം "മഴമാപിനിയുടെ അതിരുകൾക്കപ്പുറം" 45ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിൽ വെച്ച് പ്രകാശിതമായി. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ, സംസ്‌കാര സാഹിതി തിരുവനന്തപുരം ജില്ലാ ചെയർമാൻ പൂഴനാട് ഗോപന് ആദ്യകോപ്പി നല്കി പ്രകാശനം ചെയ്തു.
നാസർ നാഷ്കോ പുസ്തക പരിചയം നടത്തിയപ്പോൾ മധു നായർ കെപി, അബ്‌ദിയാ ഷെഫീന, കിരൺ ബിസു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഷെഹ്‌നാ എം ചടങ്ങുകൾ നിയന്ത്രിച്ചു. നിഷാദ് നിലയ്ക്കാമുക്ക് നന്ദി പ്രകാശിപ്പിച്ചു.
ഹരിതം ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന് അവതാരിക എഴുതിയത് രചയിതാവിന്‍റെ സഹോദരൻ എ കെ നൗഷാദാണ്. അജയ് തുണ്ടത്തിലാണ് പിആർഒ .