ഉമർ ഖാലിദ്

 
Literature

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്‍റെ ആദ്യ പുസ്തകം പുറത്തിറങ്ങി

'ഫ്രാക്ചേർഡ് കമ്മ‍്യൂണിറ്റീസ്' എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ‍്യാർഥി ഉമർ ഖാലിദ‍ിന്‍റെ ആദ‍്യ പുസ്തകം പുറത്തിറങ്ങി. 'ഫ്രാക്ചേർഡ് കമ്മ‍്യൂണിറ്റീസ്' എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്. ജഗ്ഗർനോട്ടാണ് പുസ്തകത്തിന്‍റെ പ്രസാധകർ. ജെഎൻയുവിലെ ഖാലിദിന്‍റെ പിഎച്ച്ഡി പ്രബന്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പുസ്തകം.

പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ ആമുഖം എഴുതിയിരിക്കുന്ന പുസ്തകം ബ്രിട്ടീഷ് ഭരണകാലത്ത് ഝാർഖണ്ഡിലെ സിംഗ്ഭും മേഖലയിലുള്ള ആദിവാസി സമൂഹങ്ങളുടെ ചരിത്രമാണ് പറയുന്നത്.

പുസ്കത്തിൽ സോഷ‍്യോളജിസ്റ്റ് നന്ദിനി സുന്ദറാണ് പിൻകുറിപ്പ് എഴുതിയിരിക്കുന്നത്. ആമസോൺ മുഖാന്തരം പുസ്തകത്തിന്‍റെ കിൻഡിൽ എഡിഷൻ വായനക്കാർക്ക് സൗജന‍്യമായി ഡൗൺലോഡ് ചെയ്ത് വായിക്കാം.

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും, 4 ജില്ലകളിൽ റെഡ് അലർട്ട്

തായ്‌ലാൻഡ് സ്കൂൾ വെടിവയ്പ്പ്: ആക്രമണത്തിന് മുൻപ് പ്രതി മുത്തശ്ശനെയും മുത്തശ്ശിയെയും വെടിവച്ച് കൊന്നു

''ജെൻസികൾക്ക് മോഹൻ ഭാഗവതിന്‍റെ സർട്ടിഫിക്കറ്റ് വേണ്ട, അമിത് ഷായ്ക്ക് ഭയം''; രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി

കോതമംഗലത്ത് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; വൈദികന് പരുക്ക്

ഓണത്തിന് 112 സ്പെഷ്യൽ ട്രെയ്നുകൾ പ്രഖ്യാപിച്ച് റെയ്ൽവേ