അബിൻ വർക്കി ഉഷ ജോസഫിനൊപ്പം

 
Election

ആറന്മുളയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് കെട്ടി വയ്ക്കാൻ പണം നൽകിയത് വയറ്റിൽ കത്രിക കുടുങ്ങി ദുരിതത്തിലായ ഉഷ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേയാണ് അബിൻ വർക്കി മത്സരിക്കുന്നത്.

നീതു ചന്ദ്രൻ

ആറന്മുള: ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് വയറ്റിൽ കത്രിക കുടുങ്ങിയതു മൂലം ദുരിതത്തിലായ ഉഷ ജോസഫ്. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേയാണ് അബിൻ വർക്കി മത്സരിക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെ വീഴ്ച മൂലമാണ് ഉഷ ദുരിതം അനുഭവിക്കേണ്ടി വന്നതെന്നും ആരോഗ്യ വകുപ്പിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി നൽകിയ പണം സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും അബിൻ വർക്കി വ്യക്തമാക്കി.

2021ൽ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഗർഭപാത്രം മാറ്റുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷയുടെ വയറ്റിൽ കത്രിക വച്ച് മറന്നത്.

വയറുവേദന ഉൾപ്പെടെയുള്ള അസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലാണ് വയറ്റിൽ കത്രിക ഉള്ളതായി കണ്ടെത്തിയത്.

എസ്എഫ്ഐ വിദ‍്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമം; എഐസിസി അധ‍്യക്ഷന് പിണറായി വിജ‍യന്‍റെ കത്ത്

ചിറയിൻകീഴിലെ തമ്മിലടി; അറസ്റ്റ് ഒഴിവാക്കാൻ കെപിസിസി, ഇരുകൂട്ടരുമായി സംസാരിക്കും

രമ്യ ഹരിദാസും പാർട്ടിക്കാരും തമ്മിൽ തല്ല്; പാർട്ടി അന്വേഷിക്കുമെന്ന് കെ.സി. വേണുഗോപാൽ

25 പാക്കിസ്ഥാൻ ജവാന്മാർ കൊല്ലപ്പെട്ടു; അവകാശവാദവുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

നേപ്പാൾ പ്രളയം; മരിച്ചവരുടെ എണ്ണം 1344 ആയി, തെരച്ചിൽ തുടരുന്നു