കെ. അണ്ണാമലൈ

 
Election

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; അണ്ണാമലൈയ്ക്ക് സീറ്റില്ല

27 സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ‍്യാപിച്ചത്

Aswin AM

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് തമിഴ്നാട് ബിജെപി. 27 സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ‍്യാപിച്ചത്. അണ്ണാഡിഎംകെ മുന്നണിയിലാണ് ബിജെപി മത്സരിക്കുന്നത്.

മുൻ സംസ്ഥാന അധ‍്യക്ഷൻ കെ. അണ്ണാമലൈയ്ക്ക് സീറ്റ് നൽകിയില്ല. അണ്ണാമലൈ ആവശ‍്യപ്പെട്ടിരുന്ന കോയമ്പത്തൂർ നോർത്ത് സീറ്റിൽ സിറ്റിങ് എംഎൽഎ വാനതി ശ്രീനിവാസനാണ് മത്സരിക്കുന്നത്.

ബിജെപി സംസ്ഥാന അധ‍്യക്ഷൻ നൈനാർ നാഗേന്ദ്രൻ സത്തൂർ മണ്ഡലത്തിൽ നിന്നും കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ അവനാശിയിലും മുൻ ഗവർണർ തമിഴിസൈ സൗന്ദർരാജൻ മൈലാപ്പൂരിലും മത്സരിക്കും.

കോൺഗ്രസ് വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ മുൻ എംഎൽഎ വിജയധാരണിക്കും സീറ്റ് നൽകിയിട്ടുണ്ട്. വിളവങ്കോടാണ് അവർ മത്സരിക്കുന്നത്. കന‍്യാകുമാരി ജില്ലയിലെ 6 മണ്ഡലങ്ങളിൽ 4 ഇടങ്ങളിലും ബിജെപിയാണ് മത്സരിക്കുന്നത്.

വീണയെ അന്വേഷണ ഏജൻസികളും മാധ്യമങ്ങളും വേട്ടയാടുന്നു: മുഹമ്മദ് റിയാസ്

വൈദ്യുതി നിയന്ത്രണം തുടരും; 'പവര്‍ കട്ട്' അലര്‍ട്ട് വ്യാഴാഴ്ച മുതൽ‌

എച്ച്പിവി വാക്സിനേഷൻ ക്യാംപയിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

18 വയസിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന മാനദണ്ഡം വേണമെന്ന് ഹർജി; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

റെക്കോഡ് വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ഗുരുവായൂർ ക്ഷേത്രം; സെപ്റ്റംബർ 13ന് 400ലേറെ വിവാഹങ്ങൾ