അഖിൽ മാരാർ

 
Election

അഖിൽ മാരാരെ വേണ്ടെന്ന് ബിജെപി; തൃപ്പൂണിത്തുറയിലും കൊടുങ്ങല്ലൂരും എൻഡിഎയിൽ തർക്കം

തൃപ്പൂണിത്തുറയിൽ ട്വന്‍റി ട്വന്‍റി നേതാവ് സാബു എം. ജോർജ് സ്ഥാനാർഥിയാകണമെന്നാണ് ബിജെപിയുടെ നിർദേശം.

നീതു ചന്ദ്രൻ

കൊച്ചി: സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാരെ സ്ഥാനാർഥിയാക്കുന്നതുമായി ബന്ധപ്പെട്ട് എൻഡിഎയിൽ തർക്കം. അടുത്തിടെയാണ് അഖിൽ മാരാർ ട്വന്‍റി ട്വന്‍റിയിൽ ചേർന്നത്. എൻഡിഎയിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് ട്വന്‍റി ട്വന്‍റി.

തൃപ്പൂണിത്തുറയിൽ അഖിൽ മാരാരെ സ്ഥാനാർഥിയാക്കണമെന്നാണ് ട്വന്‍റി ട്വന്‍റിയുടെ നിർദേശം. എന്നാൽ, ബിജെപി ഇക്കാര്യം അംഗീകരിച്ചിട്ടില്ല. തൃപ്പൂണിത്തുറയിൽ ട്വന്‍റി ട്വന്‍റി നേതാവ് സാബു എം. ജേക്കബ് സ്ഥാനാർഥിയാകണമെന്നാണ് ബിജെപിയുടെ നിർദേശം.

സാബു മത്സരിച്ചില്ലെങ്കിൽ തൃപ്പൂണിത്തുറയിൽ ട്വന്‍റി ട്വന്‍റിക്ക് അവസരം നൽകേണ്ടതില്ലെന്നാണ് ബിജെപി പ്രവർത്തകരുടെ പൊതു വികാരം. എന്നാൽ, ഇക്കാര്യത്തിൽ സാബു എം. ജേക്കബ് ഇതു വരെ പ്രതികരിച്ചിട്ടില്ല.

കൊടുങ്ങല്ലൂരിൽ ബിജെപിയും ബിഡിജെഎസും ട്വന്‍റി 20 യും അവകാശവാദം ഉന്നയിക്കുന്നുണ്ട്. കാലങ്ങളോളമായി പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന ബി. ഗോപാലകൃഷ്ണന് സീറ്റ് നൽകണമെന്നാണ് ബിജെപിയുടെ ആവശ്യം.

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല

ഹോർമൂസ് തുറക്കാൻ ഇറാന്‍റെ സപ്തദിന പദ്ധതി

ഷി ജിൻപിങിന് ട്രംപൊരുക്കിയ വിരുന്നിൽ ഇലോൺ മസ്കും ടിം കുക്കും സാം ആൾട്ട്മാനും