പിണറായി വിജയൻ

 

file image

Election

പിണറായി പ്രതിപക്ഷ നേതാവാകണ്ട, പുതുമുഖങ്ങൾ വരട്ടേയെന്ന് സിപിഐ

പിണറായി വിരുദ്ധ വികാരമാണ് ഇത്രയും കനത്ത തോൽവിക്ക് കാരണമെന്ന് വിലയിരുത്തലുകളുണ്ട്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: എൽഡിഎഫ് കനത്ത പരാജയം നേരിട്ടതിൽ അതൃപ്തി രേഖപ്പെടുത്തി സിപിഐ കേന്ദ്ര നേതൃത്വം. തിരിച്ചടി നേരിട്ട സാഹചര്യത്തിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയൻ വേണ്ടയെന്നും സിപിഐ അഭിപ്രായപ്പെട്ടിട്ടുണ്ട്. പിണറായി വിരുദ്ധ വികാരമാണ് ഇത്രയും കനത്ത തോൽവിക്ക് കാരണമെന്ന് വിലയിരുത്തലുകളുണ്ട്.

പുതുമുഖങ്ങൾ നേതൃസ്ഥാനത്തേക്ക് വരണം, ഇക്കാര്യം സിപിഐ സംസ്ഥാന നേതൃത്വത്തെയും സിപിഎമ്മിനെയും അറിയിക്കും. ഇത്രയും വലിയൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സിപിഐയുടെ വിലയിരുത്തൽ.

പരാജയത്തിന്‍റെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. ജനവികാരം മനസിലാക്കുന്നതിൽ പരാജയപ്പെട്ടത് ഭരണത്തലവൻ എന്ന നിലയിൽ പിണറായിവിജയന്‍റെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. അതു കൊണ്ടു തന്നെ പിണറായി നേതൃസ്ഥാനത്ത് വരുന്നത് നേതൃത്വത്തിന് ഗുണം ചെയ്യില്ലെന്നാണ് സിപിഐ കരുതുന്നത്.

നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചുകയറി, തൃശൂരിൽ എട്ട് പേർക്ക് ദാരുണാന്ത്യം, അപകടത്തിൽപ്പെട്ടത് എൻജിനീയറിങ് വിദ്യാർഥികൾ

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം

സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം: ആയിരം വാഹനങ്ങൾക്ക് പിഴ

രമേശും സുരേഷും നയിക്കും; കേരളം എ‌ടുക്കാൻ പുതിയ പദ്ധതിയുമായി ബിജെപി