എക്സിറ്റ് പോളുകൾ യുഡിഎഫിനൊപ്പം.

 

MV Graphics

Election

കേരളത്തിൽ യുഡിഎഫ് എന്ന് എക്സിറ്റ് പോൾ ഫലങ്ങൾ | Live Updates

അഞ്ച് നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ

എക്സിറ്റ് പോളുകൾ യുഡിഎഫിനൊപ്പം

കേരളത്തിൽ യുഡിഎഫ് അധികാരം പിടിക്കുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. പരമാവധി 90 സീറ്റ് വരെയാണ് കണക്കാക്കുന്നത്. വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകൾ പ്രകാരം എൽഡിഎഫിന് പരമാവധി 68 സീറ്റ് വരെയാണ് പ്രവചിക്കപ്പെടുന്നത്.

എൽഡിഎഫ് മൂന്നാം വട്ടവും അധികാരത്തിലേറുമെന്ന് ഇതുവരെ ഫലം വന്ന ഒരു എക്സിറ്റ് പോളിലും പ്രവചനമില്ല. അതേസമയം, യുഡിഎഫ് അധികാരത്തിലെത്തുമെങ്കിലും, തരംഗമൊന്നും ഉണ്ടാകില്ലെന്ന സൂചനകളും പൊതുവേ ലഭിക്കുന്നു.

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ കേരളത്തിൽ സീറ്റൊന്നും നേടാതിരിക്കാനുള്ള സാധ്യതയും ചില എക്സിറ്റ് പോളുകൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. പരമാവധി അഞ്ച് സീറ്റ് വരെ നേടാനുമുള്ള സാധ്യതയും വ്യത്യസ്ത എക്സിറ്റ് പോളുകളിൽ പ്രവചിക്കപ്പെടുന്നു.

മറ്റു സംസ്ഥാന - കേന്ദ്ര ഭരണ പ്രദേശ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതനുസരിച്ച്, തമിഴ്നാട്ടിൽ ഡിഎംകെയും അസമിൽ ബിജെപിയും അധികാരം നിലനിർത്തും. പശ്ചിമ ബംഗാളിൽ, ചരിത്രത്തിൽ ആദ്യമായി ബിജെപി അധികാരം പിടിക്കുമെന്നും പ്രവചനം.

ആക്സിസ് മൈ ഇന്ത്യയും യുഡിഎഫിനൊപ്പം

യുഡിഎഫ് : 78-90

എൽഡിഎഫ് : 49-62

എൻഡിഎ : 0-3

ബംഗാളിൽ ബിജെപി എന്ന് പി മാർക്ക്

പശ്ചിമ ബംഗാളിൽ ബിജെപി അട്ടിമറി വിജയവുമായി അധികാരം പിടിച്ചെടുക്കുമെന്ന് പി മാർക്ക് എക്സിറ്റ് പോൾ.

യുഡിഎഫ് എന്ന് പീപ്പിൾസ് പൾസ്

യുഡിഎഫ് : 75-85

എൽഡിഎഫ് : 55-65

എൻഡിഎ : 0-3

എക്സിറ്റ് പോൾ 2026

യുഡിഎഫ് എന്ന ്പി മാർക്ക്

യുഡിഎഫ് : 70-80

എൽഡിഎഫ് : 58-68

ബിജെപി : 0-4

തമിഴ്നാട്ടിൽ ഡിഎംകെ

തമിഴ്നാട്ടിൽ ഡിഎംകെ ഭരണം തുടരുമെന്ന് എക്സിറ്റ് പോൾ

ഡിഎംകെ : 125-145

അണ്ണാ ഡിഎംകെ:65-80

ടിവികെ : 18-24

യുഡിഎഫ് എന്ന് ടൈംസ് നൗ

കേരളത്തിൽ യുഡിഎഫ് വിജയമെന്ന് ടൈംസ് നൗ എക്സിറ്റ് പോൾ പ്രവചനം

കേരളത്തിൽ യുഡിഎഫ് എന്ന് മാട്രിസ്

കേരളത്തിൽ യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുമെന്ന് മാട്രിസ്

യുഡിഎഫ് - 75 സീറ്റ് വരെ

എൽഡിഎഫ് - 65 സീറ്റ് വരെ

എൻഡിഎ - 5 സീറ്റ് വരെ

അസമിൽ ബിജെപി

അസമിൽ ബിജെപി അധികാരത്തിൽ തുടരുമെന്ന് ജെവിസി

പ്രവചനം : 88-100 സീറ്റ്

ബംഗാളിൽ ബിജെപി

പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ

  • ബിജെപി : 142-171

  • തൃണമൂൽ കോൺഗ്രസ് : 99-127

  • കോൺഗ്രസ് : 3-5

  • സിപിഎം : 2-3

എക്സിറ്റ് പോൾ ഫലങ്ങൾ തത്സമയം

അഞ്ച് നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ തത്സമയം അറിയാം.

മതപ്രചാരണം: 3 യുഎസ് പൗരന്മാർ രാജ്യം വിടാൻ നിർദേശം

9 മണിക്കൂർ പ്രസവ വേദന, ഒടുവിൽ കുഞ്ഞ് മരിച്ചു; ഗർഭിണിയുടെ നെഞ്ചിൽ കയറിയിരുന്നുവെന്നും പരാതി

കാർഷിക സർവകലാശാല വി സി ബി. അശോകിന് സസ്പെൻഷൻ

"പവർകട്ടില്ലാത്ത 10 വർഷമെന്ന വാദം തെറ്റ്, ഞാൻ ചെയർമാനായിരിക്കെ ആരും അറിയാതെ പവർകട്ട് ഏർപ്പെടുത്തിയിട്ടുണ്ട്"; ബിജു പ്രഭാകർ

കൊല്ലത്ത് അമ്മയെ മകൻ വെട്ടിപ്പരുക്കേൽപ്പിച്ചു