കേരള ഹൈക്കോടതി

 

file photo

Election

'തെരഞ്ഞെടുപ്പിൽ അപരന്മാരെ നിർത്തുന്നത് ജനാധിപത‍്യത്തെ കൊല ചെയ്യുന്ന നടപടി'; വിമർശനവുമായി ഹൈക്കോടതി

തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥിയും നടിയുമായ അഞ്ജലി പി.വി. സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമർശനം

Aswin AM

കൊച്ചി: തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർഥികളെ നിർത്തുന്നതിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥിയും നടിയുമായ അഞ്ജലി പി.വി. സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമർശനം.

അപരന്മാരെ നിർത്തുന്നത് ജനാധ‍ിപത‍്യത്തെ കൊല ചെയ്യുന്ന നടപടിയാണെന്നും എല്ലാ രാഷ്ട്രീയ പാർ‌ട്ടികളും ഇത് ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉൾപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് വിമർശനം നടത്തിയത്. തന്‍റെ ഔദ‍്യോഗിക പേരായ അഞ്ജലി പി.വി എന്ന പേര് മാറ്റി അഞ്ജലി നായർ എന്നാക്കണമെന്ന് ആവശ‍്യപ്പെട്ടായിരുന്നു നടി ഹൈക്കോടതിയെ സമീപിച്ചത്.

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ